
എരൂര്‍:വിവാഹത്തട്ടിപ്പ് വീരൻ മൂന്നാമത്തെ വിവാഹം കഴിച്ചു പഞ്ചായത്ത് ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിന്റെ പിടിയിലായി.അഞ്ചൽ ഏരൂർ നെട്ടയം സുനന്ദ വിലാസത്തിൽ സുനിൽ (34)എന്ന് വിളിക്കുന്ന അനീഷിനെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്.അനീഷ് അഞ്ചലിലെ സ്വകാര്യ ബസ്സില്‍ ഡ്രൈവർ ആണ്. രണ്ടു വിവാഹങ്ങൾ മറച്ച് വച്ച് മൂന്നാമതും വിവാഹം കഴിച്ച അനീഷ് പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കവേ പാരിപ്പളളി സ്വദേശിനിയായ രണ്ടാം ഭാര്യയുടെ പരാതിയിൽ ആണ് അനീഷിനെ അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര സ്വദേശിനിയെയാണ് ഇയാൾ ആദ്യം വിവാഹം ചെയ്തത്.ഇതിൽ രണ്ട് കുട്ടികളുണ്ട്. ഈ ബന്ധംമറച്ചു വെച്ച് പാരിപ്പളളി നാവായിക്കുളം സ്വദേശിനി ബിന്ദുവിനെ ഇയാൾ രണ്ടാമതായി വിവാഹംകഴിക്കുകയും ഇതിൽ ഒരു കുട്ടിയുമുണ്ട്.മൂന്ന് വർഷത്തോളം കൂടെത്താമസിച്ച ശേഷം ബിന്ദുവിനേയും കുട്ടിയേയും ഉപേക്ഷിച്ച് വിളക്കുപാറ സ്വദേശിനിയെ വിവാഹം കഴിക്കുകയായിരുന്നു. പാരിപ്പളളി സ്വദേശിനിയുടെ പക്കൽ നിന്ന് അനീഷ് സ്വർണ്ണവും അഞ്ച് ലക്ഷത്തോളം രൂപയും അപഹരിച്ചതായും ബിന്ദു പരാതിയിൽ പറയുന്നു.
പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ