
അഞ്ചൽ : ഇരു വൃക്കയും തകരാറിലായ നിർദ്ധന രോഗിക്ക് അഞ്ചൽ വെസ്റ്റ് ഹയർസെക്കന്ററി 1991 എസ്.എസ് .എൽ .സി ബാച്ചിലെ പൂർവ്വ വിദ്യാര്‍ഥികളുടെ ഓർമ്മ കൂട് എന്ന കൂട്ടായ്മയുടെ ചികിത്സ സഹായം നൽകി. നിർദ്ധന കുടുംബത്തിലെ അംഗവും കൂലിപ്പണിക്കാരനുമായ ഇരുവൃക്കയും തകരാറിലായ അഞ്ചൽ ഏറം തോപ്പിൽ വീട്ടിൽ ബൈജു (34 )വിനാണ് ചികിത്സാ സഹായം നൽകിയത്. പൂർവ്വ വിദ്യാർത്ഥികളായ രജനി, ഹെന, ലിജു ആലുവിള , ശ്രീജു ,ബിജു കൈലാസ്, അജി.കെ.ജോൺ, മുരുകൻ , സജീവ് , ഷൈഫാൻ , ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ ബൈജുവിന്റെ വീട്ടിൽ എത്തി 30000 രൂപയുടെ ചികിത്സാ സഹായമാണ് നൽകിയത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ