ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടന്നു


അഞ്ചൽ :അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടന്നു. പതിമൂന്നാം പഞ്ചവത്സര  പദ്ധതിയിലെ 2019 - 20 വാർഷിക പദ്ധതിയുടെ കരട് രേഖ  ചടങ്ങിൽ പ്രസിദ്ധീകരിച്ചു.
കാര്‍ഷിക മേഖലക്കും, കുടിവെള്ളം, ഭവന നിർമ്മാണം, സാന്ത്വന പരിചരണം, പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വികസനം എന്നീ മേഖലകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് 2019-20വർഷത്തെ കരട് രേഖ അഞ്ചൽ ബ്ലോക്ക്‌ പഞ്ചായത്ത് പുറത്തിറക്കിയിരിക്കുന്നത്. കശുവണ്ടി കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് രവീന്ദ്രനാഥ്, എം .ഹംസ ,സുജ ചന്ദ്രബാബു ,സുഷ ഷിബു ,ലൈല ബീവി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ഗോപിനാഥപിള്ള, ജയലക്ഷ്മി ,ജില്ലാ പഞ്ചായത്തംഗവും സരോജനദേവി  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ബ്ലോക്ക്  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജി ശ്രീധരൻപിള്ള, ധന്യരാജു, ഗിരിജ മുരളി എന്നിവർ പ്രസംഗിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.