
അഞ്ചല്:രാത്രികാലങ്ങളിലെ കല്ലേറു കാരണം ഒരു പ്രദേശമാകെ ഭീതിയിൽ. പരാതിയെത്തുടർന്ന് കല്ലേറ് കണ്ടുപിടിക്കാൻ എത്തിയപ്പോൾ പൊലീസിന് നേരെയും കല്ലേറുണ്ടായി.അഞ്ചൽ പോലീസ് സ്റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രം ദൂരെയുള്ള വീടുകൾക്ക് നേരെയാണ് മാസങ്ങളായി രാത്രികാലങ്ങളിൽ കല്ലേറ് നടക്കുന്നത് .ഏകദേശം ഈ പ്രദേശത്തുള്ള നാലോളം വീടുകളിൽ പലപ്രാവശ്യമായി കല്ലേറു നടന്നിട്ടുണ്ട് .കല്ലേറിൽ മിക്ക വീടുകളുടെയും ജനാലകളും മറ്റും തകർന്നു പോയി .എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കല്ലെറിയുന്ന പ്രതികളെ കണ്ടെത്താൻ പോലീസിനോ നാട്ടുകാർക്കോ കഴിഞ്ഞിട്ടില്ല. ഏതുനിമിഷവും കല്ലേറ് ഉണ്ടാകുമെന്നുള്ള ഭയത്താൽ രാത്രിയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഈ പ്രദേശത്തെ ജനങ്ങൾ. കഴിഞ്ഞദിവസം തുടരെത്തുടരെ കല്ലേറ് ഉണ്ടായതിനെത്തുടർന്ന് അഞ്ചൽ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ പോലീസിനു നേരെയും പൊലീസിന് നേരെയും കല്ലേറ് ഉണ്ടായി' എന്നാൽ പ്രതികളെ പിടിക്കാൻ പോലീസിനും സാധിച്ചില്ല. കല്ലെറിയുന്ന വരെ കണ്ടു പിടിക്കാൻ വേണ്ടി പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം രാത്രികാല പട്രോളിംഗ് ആരംഭിച്ചിരിക്കുകയാണ്. സംശയാസ്പദമായി പ്രദേശത്തെ ജനങ്ങൾ ഒരാളെ പിടിച്ച് അഞ്ചൽ പോലീസിന് നൽകിയിരുന്നുവെങ്കിലും കല്ലേറിന് തെളിവുകളൊന്നും ഇല്ലാത്ത കാരണത്താൽ അദ്ദേഹത്തെ പൊലീസ് വെറുതെ വിടുകയായിരുന്നു. രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കല്ലേറിന്റെ കാരണവും കാരണക്കാരേയും എത്രയും വേഗം കണ്ടു പിടിക്കണമെന്ന അപേക്ഷയിലാണ് നാട്ടുകാർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ