ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ മധുരപ്പ തിരുഅറയ്ക്കൽ ദേവി ക്ഷേത്രത്തിൽ മോഷണം.


അഞ്ചല്‍:അഞ്ചൽ മധുരപ്പ തിരു അറയ്ക്കൽ ദേവി ക്ഷേത്രത്തിൽ  മോഷണം.ക്ഷേത്രത്തിലെ നിലവിളക്കുകളും ശ്രീകോവിലിനു സമീപമുണ്ടായിരുന്ന വലിയ മണികളും മോഷണം പോയി.കാണിക്ക വഞ്ചികൾ കുത്തിത്തുറക്കാനും ശ്രമം നടന്നു.രാവിലെ ക്ഷേത്രം പൂജാരി നട തുറക്കാനായി  ക്ഷേത്രത്തിലെത്തിയപ്പോൾ ക്ഷേത്രത്തിലേക്കുള്ള ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ടു ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ പരിശോധിച്ചു. വഞ്ചികൾ കുത്തിത്തുറക്കാൻ ശ്രമം നടന്നിരുന്നെങ്കിലും മോഷണം നടന്നിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രത്തിലുണ്ടായിരുന്ന നിലവിളക്കുകളും ശ്രീകോവിലിനു ചുറ്റും ഉണ്ടായിരുന്ന വലിയ മണികളും മോഷണം പോയതായി മനസ്സിലായത്.ഉടനെ ക്ഷേത്രോപദേശക സമിതി അഞ്ചൽ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രങ്ങളിൽ നിന്ന് വിളക്കുകളും, മണികളും മോഷ്ടിക്കുന്ന സംഘം കഴിഞ്ഞ മാസം തൊട്ടടുത്ത സ്റ്റേഷൻ പരിധിയിലെ കാവുകളിൽ നിന്നും, ക്ഷേത്രങ്ങളിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തിയിരുന്നു.ഈ സംഘമായിരിക്കാം തിരുഅറക്കൽ ക്ഷേത്രത്തിലും മോഷണം നടത്തിയതെന്ന വിശ്വാസത്തിലാണ് പോലീസ്. മോഷ്ടാക്കളെ പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നു അഞ്ചൽ സി.ഐ ടി സതികുമാർ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.