ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ പഞ്ചായത്തിലെ മാർക്കറ്റിലെ മാലിന്യകൂമ്പാരം കാരണം വ്യാപാരികൾക്ക് വ്യാപാരത്തിൽ വൻ കുറവ്.


അഞ്ചൽ: പഞ്ചായത്തിലെ മാർക്കറ്റിലെ മാലിന്യകൂമ്പാരം കാരണം വ്യാപാരികൾക്ക് വ്യാപാരത്തിൽ വൻ കുറവ്. മാലിന്യങ്ങൾ കെട്ടിക്കിടന്ന് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ മാർക്കറ്റിനുള്ളിൽ കയറാൻ മടിക്കുന്നതാണ് വ്യാപാരം കുറയാൻ കാരണമാകുന്നത് .വർഷങ്ങളായി അഞ്ചൽ പട്ടണം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരിതമാണ് അഞ്ചൽ പഞ്ചായത്തിൽ കുന്നു പോലെ വളർന്ന് പൊങ്ങുന്ന മാലിന്യം ഇറച്ചി വേസ്റ്റും ടൗണിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും കാരണം പൊതുജനങ്ങൾ പലവിധ സാംക്രമിക രോഗങ്ങൾക്ക് അടിമപ്പെടുകയാണ്. മാർക്കറ്റിലെ വ്യാപാരം നന്നേ കുറഞ്ഞു എന്നും ആൾക്കാർ മാർക്കറ്റിലേക്ക് കേറി വരാൻ മടിക്കുന്നു എന്ന് വ്യാപാരികൾ തന്നെ പറയുന്നു .ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് മുന്നിലെത്തി വായും മൂക്കും പൊത്തി തിരികെ പോവുകയാണ് പതിവ്. ഈ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനാവശ്യമായ യാതൊരു നടപടിയും ആരോഗ്യവകുപ്പിന് ഭാഗത്തു നിന്നോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. അഞ്ചൽ പഞ്ചായത്തിന് വിവിധ ഭാഗങ്ങളിലുള്ള  മാലിന്യങ്ങൾ നിർമാർജനം ചെയ്യാനായി താൽക്കാലികമായി ആരംഭിച്ച മാലിന്യ നിർമ്മാർജ്ജന പ്ലാൻറ് കരാറുകാരൻ പാതി വഴിയിൽ ഉപേക്ഷിച്ചു പോയത് കാരണം ദുരിതത്തിലായിരിക്കുകയാണ് വ്യാപാരികളും നാട്ടുകാരും അഞ്ചൽ മാർക്കറ്റിന്റെ ഒരറ്റത്തു നിന്നും വളർന്നു തുടങ്ങിയ മാലിന്യ കൂമ്പാരം അധികം താമസിയാതെ മാർക്കറ്റ് ജംഗ്‌ഷൻ വരെ എത്തിച്ചേരും അതിവേഗം വളരുന്ന ഈ മാലിന്യ കൂമ്പാരം നിർമ്മാർജ്ജനം ചെയ്ത് നാടിനേയും നാട്ടുകാരേയും രക്ഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.ഉടനടി ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ വലിയ മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നത് നിയന്ത്രണാതീതമാകുമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.