ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വ്യവസ്ഥകൾക്ക് വിരുദ്ധമായി സർക്കാർ തുക ചിലവഴിച്ചു 31ലക്ഷം രൂപ സർക്കാറിലേക്ക് തിരിച്ചടയ്ക്കാൻ ഉത്തരവ്


അഞ്ചല്‍:2003 2004 കാലയളവിലെ അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറിയും വ്യവസ്ഥകൾക്ക് വിരുദ്ധമായി സർക്കാർ തുക ചിലവഴിച്ചതിനു 31ലക്ഷം രൂപ സർക്കാറിലേക്ക് തിരിച്ചടയ്ക്കാൻ ഉത്തരവായി.അഞ്ചൽഗ്രാമപഞ്ചായത്തിൽ 2003 2004 കാലയളവിൽ ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനുവേണ്ടി മൊബൈലൈസെഷൻ അഡ്വാൻസായി പത്തുലക്ഷം രൂപ തൃശൂർ കേന്ദ്രമാക്കിപ്രവർത്തിക്കുന്ന കമ്പിനിക്കു നൽകിയിരുന്നു. 22 ലക്ഷം രൂപ അടങ്കൽ തുകയിൽ 10 ലക്ഷം രൂപ തന്നെ അഡ്വാൻസായി നൽകയതു തന്നെ വ്യവസ്ഥകൾക്ക് വിരുദ്ധമായിരുന്നു.അഡ്വാന്‍സ്‌ മൊത്തം തുകയുടെ 20 ശതമാനംമാത്രമേ നൽകാവൂ എന്ന വേവസ്ഥയ്ക്ക് വിരുദ്ധമായിട്ടാണ് തുകനൽകിയത്.അന്നത്തെ പഞ്ചായത്ത് ഭരണസമിതി പ്രസിഡൻറ് ഇന്നത്തെ ഭരണസമിതി പ്രസിഡന്റും എൽഡിഎഫിലെ സുജാ ചന്ദ്രബാബു തന്നെയായിരുന്നു.അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും 1, 98,000 രൂപ വെച്ച് ഏഴുദിവസത്തിനുള്ളിൽസർക്കാരിൽ അടക്കാനാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.സർക്കാർ വ്യവസ്ഥക്ക് അതീതമായ തുക ചെലവഴിക്കുകയും സർക്കാർ തുക എടുത്ത കേസ് നടത്തുകയും കേസിൽ പരാജയപ്പെടുകയും ഉൾപ്പെടെ 31ലക്ഷം രൂപയോളം സർക്കാരിന് നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണ് ഉത്തരവിറക്കിയിരിക്കുന്നത് .നിയമസഭാ സബ്ജക്ട് കമ്മിറ്റി പഞ്ചായത്തു ഡയറക്ടർ മുഖേന 2003 2004കാലയളവിലെ അഞ്ചൽ പഞ്ചായത്ത് ഭരണസമിതിക്ക് രേഖാമൂലം നൽകിയിരിക്കുകയാണ്.2003 കാലയളവിലും ഇന്നും എൽഡിഎഫ് തന്നെയാണ്
അഞ്ചൽ പഞ്ചായത്ത് ഭരണം കൈയാളുന്ന പാർട്ടിയും ഭരണസമിതിയും സർക്കാർ ഉത്തരവ് പുരത്തിറങ്ങിയതിനെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.ചിലപഞ്ചായത്ത് അംഗങ്ങൾഅന്ന് തന്നെ വിയോജനക്കുറിപ്പ് നൽകിയിരുന്നുവെങ്കിലും മിനിറ്‌സ്സ് ബുക്കിൽ രേഖപ്പെടുത്താതിരുന്നത ആ ജനപ്രതിനിധികളും വെട്ടിലായിരിക്കുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.