
അഞ്ചൽ പോലീസ് സ്റ്റേഷനിലെ രേഖകൾ നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ.അഞ്ചൽ തഴമേൽ വേങ്ങവിള പുത്തൻ വീട്ടിൽ രാജു നൽകിയവിവരാവകാശത്തിന് മറുപടിയിലാണ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടതായി കാണിച്ചിരിക്കുന്നത്. പാസ്പോർട്ട് പുതുക്കാൻ നൽകിയപ്പോൾ രാജുവിനെതിരെ കേസുണ്ടെന്ന് കാണിച്ച് അന്നത്തെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ രാജുനെതിരെ നിലവിൽ യാതൊരുകേസും ഉണ്ടായിരുന്നില്ല.സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജുവിന് പാസ്പോർട്ട് പുതുക്കി നൽകതതു കാരണം രാജുവിന്റെ മാലിയിലെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.ഇതിനെത്തുടർന്ന് അഞ്ചൽ പോലീസ് സ്റ്റേഷനിൽ വിവരാവകാശം നൽകിയിരുന്നു.ഈ കാലയളവിലെസ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആര് , തനിക്കെതിരെ എന്തു കേസാണ് ഉണ്ടായിരുന്നത് ,കേസിലെ എതിർ കക്ഷി ആരാണ് എന്നരീതിയിൽ വിവരാവകാശ നൽകിയപ്പോൾമറുപടി കിട്ടിയതു രേഖകൾ അടങ്ങുന്ന ഫയലുകൾ നഷ്ടപ്പെട്ടതായിട്ടാണ്.പഴയ പോലീസ് സ്റ്റേഷനിൽ നിന്നും പുതിയ പൊലീസ് സ്റേഷനിലേക്ക് മാറിയപ്പോൾ മിക്ക രേഖകളും നഷ്ടപ്പെട്ടത് ആയിട്ടാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്.പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് .രാജു ഡിജിപിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.പോലീസിന്റെ ഗുരുതര വീഴ്ചക്കെതിരെ കോടതിയെയും സമീപിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ