''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ടു മോഷണശ്രമം,തടയാൻ ശ്രമിച്ചതിന് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചു


അഞ്ചല്‍:ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ടു മോഷണ ശ്രമം, തടയാൻ ശ്രമിച്ചതിന് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചു. വീട്ടമ്മ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. അഞ്ചൽ ഏരൂർ കേൽകുളങ്ങര വീട്ടിൽ (62) വയസ്സുള്ള ആനി ഫിലിപ്പാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്.കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ അടുക്കള ഭാഗത്തെ ജനലും ഓടും ഇളക്കി മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. വീടിൻറെ ഹാളിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണർന്നപ്പോഴത്തേക്കും മോഷ്ടാക്കൾ വീട്ടമ്മയെ കടന്നു പിടിച്ചു വാമൂടി കെട്ടി കൈകാലുകൾ ബന്ധിക്കാൻ ശ്രമം നടത്തി. എന്നാൽ ചെറുത്തു നിന്ന വീട്ടമ്മയെ മോഷ്ടാക്കൾ  കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച് തലയടിച്ചു പൊട്ടിക്കുകയായിരുന്നു ആക്രമണത്തിനു ശേഷം മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് ഇരയായ വീട്ടമ്മ ഫോണിൽ കൂടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി ആനിഫിലിപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.വീട്ടമ്മയുടെ നില അതീവ ഗുരുതരമായി തീവ്ര പരിചരണം വിഭാഗത്തിൽ തുടരുന്നു. വീട്ടിനുള്ളിൽ രക്തം തളം കെട്ടി നിൽക്കുകയാണ്. വിരലടയാള വിദഗ്ധരും, സയൻറിഫിക് വിഭാഗവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ആക്രമണം നടത്തി മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികൾ ആയിരിക്കും എന്നാണ് പ്രാഥമിക നിഗമനം.ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചു സമീപ പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ചും  അന്വേഷണം വ്യാപിപ്പിച്ചതായി ഏരൂർ എസ്.ഐ സുധീഷ് കുമാർ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.