
അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള തടിക്കാട് റോഡിൽ പച്ചനവിള ജംക്ഷനു സമീപം കശുവണ്ടി ഫാക്ടറിയ്ക്ക് മുന്നിലായി റോഡിൽ നിക്ഷേപിച്ച മെറ്റൽ കൂനകൾ അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി .റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന വലിയ മെറ്റിലുകൾ രാത്രി കാലങ്ങളിൽ ഇതു വഴി എത്തുന്ന ഇരുചക്രവാഹനങ്ങൾക്ക് ആണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്. കൂടാതെ അപകടവും പതിവായി .വാഹന തിരക്കുള്ള റോഡിൽ ഇത് ഗതാഗത തടസത്തിനും കാരണമാകുന്നു .റോഡിൽ പലയിടങ്ങളിലായി നിക്ഷേപിച്ചിട്ടുള്ള മെറ്റിൽ മുനകൾ പലയിടത്തും റോഡിൽ നിരന്ന സ്ഥിതിയിലാണ് .അധികൃതരുടെ അലംഭാവത്തിനെതിരെ നാട്ടുകാരുടെ പ്രതിക്ഷേധമുയർന്നു .അടിയന്തിര പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .
റിപ്പോർട്ട്: നമ്മുടെ അഞ്ചൽ വാട്സ്ആപ്പ് ഗ്രൂപ്പ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ