ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ബി.ജെ.പി ഭരണഘടനെയെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുന്നു.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ ബാലഗോപാൽ


അഞ്ചല്‍:ബി.ജെ.പി ഭരണഘടനെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എൻ ബാലഗോപാൽ. അധികാരം ഉപയോഗിച്ച് ബി.ജെ.പി രാജ്യത്തെ ഭരണഘടനയേയും നിയമ വ്യവസ്ഥയേയും വെല്ലു വിളിക്കുകയും വെല്ലുവിളിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു വരികയാണ്. പാർലമെന്റ് ഇലക്ഷൻ അടുത്തു വരുന്തോറും ബി.ജെ.പി തങ്ങളുടെ ദുർഭരണം ചർച്ചയാവാതിരിക്കാൻ വർഗീയത ആളിക്കത്തിക്കുന്നതിനു വേണ്ടി കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുകയുമാണ്. ഉത്തരേന്ത്യയിൽ രാമജന്മ ഭൂമി പ്രശ്നത്തിന്റെ പേരിൽ ബി.ജെ.പി, സംഘപരിവാർ സംഘടനകൾ കലാപം ഉണ്ടാക്കുന്നതു പോലെ കേരളത്തിൽ ശബരിമല വിഷയം ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത് അത്തരത്തിലുള്ള ഗൂഡപദ്ധതി ആസൂത്രണം ചെയ്താണ് ബി.ജെ.പി നേതാക്കൾ പലരും ശബരിമലയിൽ തമ്പടിച്ച് അയ്യപ്പ ഭക്തരെ അടക്കം അക്രമിച്ചത്.
മഹാത്മാഗാന്ധി വധത്തിനു ശേഷം നടന്ന ഏറ്റവും വലിയ പൈശാചിക കൃത്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ബാബറി മസ്ജിദ് തകർത്തത് കോൺഗ്രസ് ഭരണകാലത്താണ് ഇന്ത്യയുടെ മതേതരത്വം തകർക്കുന്നതിന് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിച്ചിട്ടുള്ള കോൺഗ്രസിന്റെ പിൻമുറക്കാർ ബി.ജെ.പിക്ക് സഹായങ്ങൾ നല്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഊതിവീർപ്പിച്ച പൊള്ളയായ വാഗ്ദാനങ്ങൾ നല്കി അധികാരത്തിൽ വന്ന ബി.ജെ.പി ഇന്ത്യയിലെ സമസ്ത ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ്, ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടിയുമായി കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നു.അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അധികാരം ലഭിക്കുന്നതിനായി വർഗ്ഗീയ ആളിക്കത്തിക്കുന്നു. അതിന്റെ ഭാഗമാണ് യു.പിയിൽ മുഹമ്മദ് അഖ്ലഖിന്റെ കൊലപാതകത്തിൽ സാക്ഷി പറയേണ്ട സുബോധ്കുമാർ എന്ന പോലീസ് ഇസ്പെക്ടറെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്നാണ് ഇപ്പോൾ അവിടുത്തെ ഉന്നത പോലീസ് ഓഫീസര്‍മാർ പറയുന്നത്‌. ഉത്തരേന്ത്യയിലെ പോലെ കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ശബരിമല പ്രശ്നത്തിലൂടെ കേരളത്തിൽ ബി.ജെ.പി ശ്രമിച്ചത്.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർമെന്റും, ആർജ്ജവമുള്ള ജനങ്ങളും കേരളത്തിൽ ഉള്ളതു കൊണ്ട് ബി.ജെ.പിയുടെ കലാപശ്രമം നടന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മത തീവ്രവാദത്തിനെതിരെയും   ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ ഭാഗമായി അഞ്ചലില്‍ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ ബാലഗോപാൽ
സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി വിശ്വസേനൻ അധ്യക്ഷനായിരുന്നു സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജുജമാൽ സ്വാഗതം പറഞ്ഞു . കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ രാജഗോപാൽ ,സി.പി. ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങൾ എം സലിം ,കെ.സി ജോസ് ,കെ എൻ വാസവൻ, ജോബോയ് പെരേര, സി.പി.എം ഏരിയാ കമ്മറ്റിയംഗങ്ങൾ വി.എസ് സതീഷ് ,രഞ്ജു സുരേഷ് ,അഡ്വ: എസ് സൂരജ്, സുജാചന്ദ്ര ബാബു, പി അനിൽകുമാർ, അഡ്വ: വി രവീന്ദ്രനാഥ്, എം ഹംസ, ഘടകക്ഷി നേതാക്കളായ രാജേഷ് ചാലിയക്കര, കെ.കെ സുരേന്ദ്രൻ , രാധാകൃഷ്ണൻ എന്നിവർ
പ്രസംഗിച്ചു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.