
പുനലൂർ: തെന്മല പഞ്ചായത്തിലെ ജനവാസ മേഖലയായ ചാലിയക്കര ഉപ്പ്കുഴിയിൽ പുലി ഇറങ്ങി.ഗർഭിണിയായ പശുവിനെ കടിച്ചു കൊന്നു. ഇന്നു (വെള്ളി) പുലർച്ചെ 3.30 നായിരുന്നു സംഭവം. ഉപ്പുകുഴി പാറവിള വീട്ടിൽ ശിവൻ പിള്ളയുടെ മേയാൻ വിട്ടിരുന്ന പശുവിനെയാണ് പുലി കടിച്ചു കൊന്നത്. ഇന്നു രാവിലെ പശുവിനെ കാണാതായ ഉടമ അന്വേഷിച്ചു നടക്കുന്നതിനിടെയാണ് സമീപത്തെ പാതയോരത്ത് കണ്ടെത്തിയത്. പശുവിന്റെ പിൻ ഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പത്തനാപുരം ഫോറസ്റ്റ് റെയ്ഞ്ചിലെ അമ്പനാർ സെക്ഷനിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ വൈദ്യുതി വേലിയും കടന്നെത്തിയ പുലിയാണ് അക്രമണം നടത്തിയത്. സംഭവം അറിഞ്ഞെത്തിയ ഫോറസ്റ്റ് റെയ്ഞ്ചാഫീസ് പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ഇവിടെ പുലിയെ വീഴ്ത്താൻ പുലി കൂട് സ്ഥാപിക്കുമെന്നും, ഉടമക്ക് നഷ്ടപരിഹാരം നൽകുമെന്നും റെയ്ഞ്ചാഫീസർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ