
പത്തനാപുരം:ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് വയോധികൻറെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. തെന്മല ഒറ്റയ്ക്കല്‍ പ്രിയഭവനില്‍ ഡി.മണി (60) യാണ് പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത് താലൂക്ക് ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്ണാശുപത്രിയിലെ ചികില്‍സയിലുണ്ടായ അപാകതയാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് മണി പരാതിയില്‍ പറയുന്നു.കഴിഞ്ഞ ഒക്ടോബര്‍ മാസം അവസാനം ജോലിക്കിടെ വലതുകണ്ണിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഡോക്ടർ പരിശോധിച്ച ശേഷം മരുന്ന് വച്ച് മൂടി കെട്ടി.മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിലെത്തി വീണ്ടും പരിശോധന നടത്തിയപ്പോള്‍ കണ്ണിന്റെ അവസ്ഥ അതീവ ഗുരുതരമായതിനാല്‍ തിരുവനന്തപുരത്തേക്ക് വിടുകയും ചെയ്തു.മെഡിക്കല്‍ കോളേജിലെ വിദഗ്ധ പരിശോധനയില്‍ കണ്ണിൽ വീണ കരട് നീക്കം ചെയ്യാതെ ചികില്‍സിച്ചതിനെ തുടര്‍ന്ന് കണ്ണിന്റെ ആന്തരികാവയവങ്ങള്‍ക്ക് കേട് സംഭവിച്ചതായ് കണ്ടെത്തിയെന്നു പറഞ്ഞു
നിലവില്‍ വലതുകണ്ണിലെ പ്രശ്നം ഇടതുകണ്ണിലേക്കും വ്യാപിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി .ഇതോടെ ഒരു കണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്തു.ഒരു എക്സ്റേ പോലും എടുത്ത് നോക്കാൻ തയ്യാറാകാതെ സ്വകാര്യ കണ്ണാശുപത്രിയിലെ ഡോക്ടർ നടത്തിയ ചികില്‍സയിലാണ് തനിക്ക് കാഴ്ച നഷ്ടപ്പെട്ടതെന്ന് മണിയും കുടുംബവും പറയുന്നു.കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന മണിക്കുണ്ടായ അവസ്ഥ കുടുംബത്തെയാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തൻറെ അവസ്ഥ ആശുപത്രി അധിക്യതരെ അറിയിച്ചിട്ടും മോശം സമീപനമാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. കണ്ണ് നഷ്ടമായതോടെ ജോലിക്കും പോകാനാവാതെയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ