ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കളക്ടറുടെ വാക്കുകേട്ട് കടകൾ പൊളിച്ചു നീക്കിയ പന്ദ്രണ്ട് കട ഉടമകളും ദുരിതത്തിൽ


പുനലൂര്‍:പുനലൂരിൽ റെയിൽവേ അടിപ്പാത നിർമാണത്തിനാ യാണ്കടകൾ പൊളിച്ചുനീക്കിയത് സർക്കാർ വാഗ്ദാനം ചെയ്ത തുകയ്ക്കായ് ഉടമകൾ മൂന്നുമാസമായി കാത്തിരിക്കുന്നു
പുനലൂർ ചെങ്കോട്ട മീറ്റർ ഗേജ് ബ്രോഡ്ഗേജാക്കു ന്നതിന് മുന്നോടിയായി നാലുവർഷം മുൻപാണ് റെയിൽവേ അടിപ്പാത നിർമിച്ചുനൽകിയത്. പുനലൂർ കാര്യറ പാതയിലെ ലവൽ ക്രോസ് നിർത്തലാക്കി ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം എന്നാൽ ഇതിനായി അടിപ്പാത യാഥാർത്ഥ്യമാക്കുന്നതിന് 100 മീറ്റർ റോഡ് നിർമിക്കാൻ സംസ്ഥാന സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല  റോഡ് നിർമാണത്തിന് തടസ്സമായി നിന്നിരുന്ന ഒരു വശത്തെ12 കടകളും കളക്ടറുടെ നിർദ്ദേശപ്രകാരം ഉടമകൾ തന്നെ പൊളിച്ചുനീക്കി എന്നാൽ മറു സൈഡിൽ കടകൾ പൊളിച്ചു നീക്കുന്നതിനോ സ്ഥലം ഏറ്റെടുക്കുന്നതിനോ സംസ്ഥാനസർക്കാരിന് സാധിച്ചില്ല . മുപ്പതും നാൽപതും വർഷമായി ഇവിടെ സ്ഥാപനം നടത്തിയിരുന്ന വരാണ് മിക്കവരും ഒരു കടയ്ക്ക് മുപ്പതിനായിരം രൂപയാണ് സർക്കാർ നൽകാമെന്നു പറഞ്ഞത് ഇത് ലഭിക്കാതെ വന്നതോടെ ഇവർക്ക് മറ്റു ജീവിതോപാധി തേടാനും കഴിയുന്നില്ല
1.45 സെൻറ് ഭൂമിയാണ് 100മീറ്റർ വഴിക്കായി ഏറ്റെടുക്കേണ്ടത് ഇതിനായി ഒന്നരവർഷം മുമ്പ് 3.4 കോടി രൂപയും അനുവദിച്ചു കളക്ടറും വനംമന്ത്രിയും റോഡിനായ് നിരവധി തവണ യോഗം വിളിച്ചുകൂട്ടി എന്നാൽ റോഡ് നിർമാണം മാത്രം എങ്ങുമെത്തിയില്ല
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.