''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കക്കോട് ദളിത്‌ കുടുംബത്തിന് വീട് പണിയുവാൻ ജന്മിയുടെ എതിർപ്പ് ഒറ്റപ്പെട്ട കുടുംബം ആത്മഹത്യയുടെ വക്കിൽ


കക്കോട്: കക്കോട് വാര്‍ഡില്‍ ജന്മിയുടെ അനുവാദമില്ലാത്തതിനാല്‍ ദളിത്‌ കുടുംബത്തിന് വീട് പണിയുവാന്‍ തടസ്സം നേരിടുന്നു.ദളിത്കുടുംബത്തിന്റെ ഉള്ള വസ്തു കൈവശമാക്കുവാനുള്ള ശ്രമത്തില്‍ എല്ലാ വഴികളും അടച്ചു സമീപ വസ്തു ഉടമയായ ജന്മി.ദളിത്‌ കുടുംബത്തെയും അവര്‍ക്ക് സഹായമായി വന്നവരെയും ജാതി പറഞ്ഞു ആക്ഷേപിച്ചും തെറി വിളിച്ചും ജന്മിയുടെ ഭാര്യ  സഹായിക്കുന്നവരെ വിലക്കി അനുസരിക്കാത്തവരെ ഭീഷണിപ്പെടുത്തി.ദളിത്‌ കുടുംബത്തെ സഹായിച്ച വാര്‍ഡ്‌ കൌണ്‍സിലര്‍ ഝാൻസിക്കും വധഭീഷണി.സമൂഹത്തില്‍ ഒറ്റപ്പെട്ട കുടുംബം ആത്മഹത്യയുടെ വക്കില്‍. കക്കോട് കുരിശടി ജംഗ്ഷനില്‍ ചരുവിള വീട്ടില്‍ സാബുവിനാണ് ഈ ദുര്യോഗം. സാബുവിന് വീടില്ല താമസിക്കുന്നത് തൊട്ടടുത്തുള്ള ബന്ധു വീട്ടില്‍ അതും വീട് എന്ന് പറയാന്‍ ഇല്ല ചോര്‍ന്നൊലിക്കുന്ന, തറ പൊട്ടിപ്പൊളിഞ്ഞ എപ്പോള്‍ വേണമെങ്കിലും നിലം പോത്താവുന്ന ഒരു ചെറിയ കുടില്‍.ഈ കുടിലില്‍ സ്ഥല പരിമിതിയില്‍ രണ്ടു കുടുംബങ്ങള്‍ കഴിയുന്നു.സ്ഥിര ജോലിയോ വരുമാനമോ ഇല്ലാത്ത ഈ ദമ്പതികള്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ആണ് ഉള്ളത്.അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിയുന്ന കുടുംബം ചില സുമനസുകള്‍ നല്‍കുന്ന ആഹാരം ആണ് ഇവര്‍ക്ക് ആകെ ആശ്വാസം.ഇവരുടെ കഷ്ടസ്ഥിതി കണ്ടറിഞ്ഞ കക്കോട് വാര്‍ഡ്‌ കൌണ്‍സിലര്‍ ഝാൻസി മുനിസിപ്പാലിറ്റിയില്‍ നിന്നും പി.എം.എ.വൈ സ്കീമില്‍ ഉള്‍പ്പെടുത്തി വീടിനു അനുവദിപ്പിച്ച് നല്‍കിയത് മുതലാണ്‌ പ്രശ്നങ്ങളുടെ തുടക്കം. വീട് അനുവദിപ്പിച്ച് നല്‍കിയത് ദളിത്‌ കുടുംബത്തിന്റെ ഈ വസ്തു ചുളുവില്‍ കൈവശം ആക്കുവാന്‍ കച്ചകെട്ടിയിരുന്ന സമീപത്തു വസ്തു ഉടമക്ക് ഇഷ്ടപ്പെട്ടില്ല തുടര്‍ന്ന് അയാള്‍ക്ക്‌ സ്വാധീനം ഉള്ള ആളുകളെയും രാഷ്ട്രീയക്കാരെയും കൂട്ടുപിടിച്ചു പാവപ്പെട്ട ഈ കുടുംബത്തെ വസ്തു കിട്ടുന്ന വിലക്ക് കളഞ്ഞു ഓടിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ പലതു നടത്തി.സമീപ വസ്തു ഉടമ കൂടാതെ കോളനിയില്‍ ഉള്ള ആളുകള്‍ക്കും വഴിക്ക് വേണ്ടി ഈ കുടുംബത്തിന്റെ വസ്തുവില്‍ നിന്നും നല്ലൊരു ഭാഗം ഇവര്‍ വിട്ടുനല്കിയതാണ് .ഇപ്പോള്‍ ആകെ നാലര സെന്റ്‌ വസ്തുവാണ് നിലവിലുള്ളത്.
സര്‍ക്കാരില്‍ നിന്നും വീടിനു അനുവദിച്ചതില്‍ ആദ്യ ഗഡു തുക ദളിത്‌ കുടുംബത്തിന്റെ ബാങ്ക് അക്കൌണ്ടില്‍ വരുകയും തുടര്‍ന്ന് വീടിന്റെ പണിക്ക് വേണ്ടിയുള്ള പ്രാരംഭവേലകള്‍ ആരംഭിച്ചു. ദളിത്‌ കുടുംബത്തിന്റെ വീടിനു മുന്‍പില്‍ ഉള്ള ആഴമേറിയ കിണര്‍ കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് ഇടിഞ്ഞു വീണതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൂന്നര അടിയോളം മേല്‍ മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും അതിന്‍പ്രകാരം ജെ.സി.ബി കൊണ്ട് മണ്ണ് നീക്കം ചെയ്തു.നീക്കം ചെയ്ത മണ്ണ് സമീപ പ്രദേശത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ഇട്ടുകൊള്ളാന്‍ റബ്ബര്‍ തോട്ട ഉടമയോട് അനുവാദം വാങ്ങി.എന്നാല്‍ ജന്മിയും അയാളുടെ ചില ശിങ്കിടികളും സമീപത്തെ മണ്ണ് ഇട്ടുകൊള്ളാന്‍ പറഞ്ഞ റബ്ബര്‍ തോട്ടം ഉടമയെ തെറ്റിദ്ധരിപ്പിച്ചു തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സമ്മതിക്കരുത് എന്ന് പറഞ്ഞു തടയിച്ചു.
മാനസികമായി  തകര്‍ന്ന സാബുവും,ഭാര്യയും ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു എന്നാല്‍ വിവരങ്ങള്‍ അറിഞ്ഞ വാര്‍ഡ്‌ കൌണ്‍സിലര്‍ ഝാൻസി സ്ഥലത്തെത്തുകയും ദളിത്കുടുംബത്തെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പുനലൂര്‍ പോലീസില്‍ പരാതി നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.