ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കള്ള് വില്‍പ്പനയെ പ്രോത്സാഹിപ്പിച്ച്‌ ആരോഗ്യ പാനീയമായി അവതരിപ്പിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍


കള്ള് വില്‍പ്പനയെ പ്രോത്സാഹിപ്പിച്ച്‌ ആരോഗ്യ പാനീയമായി അവതരിപ്പിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍. പ്രായം, ലിംഗ ഭേദം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന നിലയില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കള്ള് ബോര്‍ഡ് രൂപീകരിക്കുന്നതിന് പരിഗണിക്കുന്ന ഒരു പ്രധാന നിര്‍ദേശമാണ് കള്ളിനെ ഒരു സാര്‍വത്രിക പാനീയമാക്കുക എന്നത്. കള്ളിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ നീക്കുന്നതിന് ശ്രമം നടത്തുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ബോര്‍ഡ് രൂപീകരിക്കുന്നതോടെ ശുദ്ധമായ കള്ള് വിപണിയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം കള്ളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നിയമ നിര്‍മാണം നടത്തും.
സംസ്ഥാനത്തു കള്ളിന്റെ വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ത്രീ സ്റ്റാര്‍ കാറ്റഗറിയില്‍ വരുന്ന ഹോട്ടലുകള്‍ക്ക് കള്ള് വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ആരും വില്‍ക്കാന്‍ തയാറായില്ല. ഇതിന് പരിഹാരമായി ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ കള്ള് വില്‍പ്പനയ്ക്ക് പ്രത്യേക പാര്‍ലറുകള്‍ തുറക്കും. ബോട്ടില്‍ ചെയ്ത, ബ്രാന്‍ഡ് ചെയ്ത കള്ള് വില്‍പ്പനക്കെത്തിക്കുന്നതിനും പദ്ധതിയുണ്ട്.
കള്ളിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് തെങ്ങു കൃഷി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനായി കേരഗ്രാമം എന്ന പേരില്‍ പദ്ധതി നടപ്പാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.