''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് നിക്ഷേപതട്ടിപ്പ് അടൂര്‍ സ്വദേശി ജി.ഉണ്ണിക്കൃഷ്ണനെ പോലീസ്‌ തിരയുന്നു


പുനലൂര്‍/പത്തനംതിട്ട/കൊച്ചി: 14 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് ധനകാര്യ സ്ഥാപനം നടത്തിയത് അഞ്ഞൂറു കോടിയോളം രൂപയുടെ തട്ടിപ്പ്.മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയ ഈ വാര്‍ത്ത ആദ്യമായി പുറത്തു വിട്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആയ പുനലൂര്‍ ന്യൂസ്‌,പത്തനംതിട്ട മീഡിയ,കര്‍മ്മ ന്യൂസ്‌ ആണ്.ഒരു ലക്ഷം രൂപ മുതല്‍ മുപ്പത് ലക്ഷം രൂപ ഒരു കോടി വരെ ആണ് നിക്ഷേപമായി ഓരോരുത്തരില്‍ നിന്നും സ്വീകരിച്ചത്. കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് അഞ്ഞൂറു കോടിയില്‍പരം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതായി പൊലീസ് സംശയിക്കുന്നത്. സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി കൃഷ്ണന്‍ നായരെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനേജിങ് ഡയറക്ടര്‍, അടൂര്‍ സ്വദേശി ജി.ഉണ്ണിക്കൃഷ്ണനെ പിടികൂടാനായി തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് പറയുന്നു.എന്നാല്‍ ഉണ്ണികൃഷ്ണന്‍ സ്ഥാപനത്തിന്റെ പേരിലുള്ള സ്വത്തുക്കള്‍ എഴുതി മാറ്റിയതായും ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കുകയും ചെയ്തു എങ്കിലും കോടതി ഹര്‍ജി തള്ളി എന്നറിയുന്നു.സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം സ്ഥാപനത്തിനെതിരെ നൂറുകണക്കിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 10 എണ്ണത്തില്‍ കേസെടുത്തു. ഒരു ലക്ഷം 30 ലക്ഷം രൂപ ഒരു കോടി വരെ നിക്ഷേപിച്ചവരുണ്ട് ഇതില്‍ ചിലത് കണക്കില്‍ പെടാത്ത പണം ആയതിനാല്‍ കേസിന് വരാനും സാധ്യത ഇല്ല. 14% പലിശ വാഗ്ദാനം ചെയ്താണ് ഇവര്‍ നിക്ഷേപം സമാഹരിച്ചതെന്നു പൊലീസ് പറഞ്ഞു. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ഇരകളില്‍ അധികവും. വിരമിച്ചവരുടെയും അടുത്തു തന്നെ വിരമിക്കുന്നവരുടെയും വിശദാംശങ്ങള്‍ ഓഫിസുകളില്‍ നിന്ന് ഏജന്റുമാര്‍ ശേഖരിച്ച ശേഷം നേരിട്ടു വീട്ടിലെത്തിയാണ് ആളുകളെ വലയില്‍ വീഴ്‌ത്തിയിരുന്നത്. സര്‍ക്കാര്‍ സ്ഥാപനമാണെന്നു തെറ്റിദ്ധരിച്ച്‌, വിരമിക്കുമ്പോള്‍ ലഭിച്ച തുക മുഴുവനായി സ്ഥാപനത്തില്‍ നിക്ഷേപിച്ചവരുമുണ്ട്. ചിലര്‍ക്ക് ആദ്യത്തെ രണ്ടോ മൂന്നോ മാസം കൃത്യമായി പലിശ ലഭിക്കും. നിക്ഷേപമായി ലഭിക്കുന്ന പണം മറ്റു ബിസിനസുകളിലേക്ക് വകമാറ്റിയതായും പൊലീസ് സംശയിക്കുന്നുണ്ട്. തിരച്ചില്‍ തുടരുന്നതിനിടെ, കഴിഞ്ഞദിവസം തലനാരിഴയ്ക്കാണ് ഉണ്ണിക്കൃഷ്ണന്‍ കൊച്ചി സിറ്റി സെന്‍ട്രല്‍ പൊലീസിന്റെ മുന്നില്‍നിന്നു കടന്നു കളഞ്ഞത്. ശ്രീകാര്യത്തെ ഒരു ഫ്‌ളാറ്റിലാണ് ഇയാള്‍ താമസിക്കുന്നത്.തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ 28 ശാഖകളുണ്ട്. ഇവയെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നതായി ജനറല്‍ മാനേജര്‍ അവകാശപ്പെട്ടെങ്കിലും തിരുവനന്തപുരത്തെ ഹെഡ് ഓഫിസ് അടഞ്ഞുകിടക്കുന്നതായാണു കണ്ടതെന്നു പൊലീസ് അറിയിച്ചു. കൊച്ചി ശാഖയുടെ ലൈസന്‍സ് റദ്ദാക്കിയതായും അവര്‍ പറഞ്ഞു. സോളര്‍ കേസ് പ്രതി സരിതാ നായര്‍ 2007 ല്‍ പത്തനംതിട്ട ജില്ലയിലെ ഒരു ശാഖയുടെ മാനേജരായിരുന്നെന്നും പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ എം.ജി റോഡ് ശാഖയുടെ മാനേജരെ ഒരു മാസം മുന്‍പ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുനലൂര്‍ ശാഖ തുറന്നിട്ടുണ്ട് അവിടെ ഉള്ള ജീവനക്കാരും ഏകദേശം 26 ലക്ഷത്തോളം രൂപ നിക്ഷേപമായി സമാഹരിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ആരും ഫോണ്‍ എടുക്കാറില്ല എന്നും കഴിഞ്ഞ ആറു മാസം ആയി ശമ്പളം ലഭിക്കുന്നില്ല എന്നും കുറെ പണം പുറത്തു വായ്പ കൊടുത്തത് ലഭിക്കുവാന്‍ ഉണ്ടെന്നും അതിനാല്‍ ആണ് ഓഫീസ്‌ തുറന്നത് എന്നും പുനലൂര്‍ ഓഫീസ്‌ കൊട്ടാരക്കര ബ്രാഞ്ചില്‍ ലയിപ്പിക്കുകയാണെന്നും പുനലൂര്‍ ഓഫീസ്‌ ജീവനക്കാര്‍ പുനലൂര്‍ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ  ഫെബ്രുവരിയില്‍ ഈ സ്ഥാപനത്തിന്റെ തട്ടിപ്പിന് എതിരെ വാര്‍ത്ത വന്നിരുന്നു ഗോപിനാഥന്‍ ആണ് അന്ന് പരാതി നല്‍കിയിരുന്നത്.
ബി.പി.സി.എല്ലില്‍നിന്ന് വിരമിച്ച എം.കെ.ഗോപിനാഥന് ആകെ ലഭിച്ച പെന്‍ഷന്‍തുക 22 ലക്ഷം രൂപ. അതില്‍ ഏഴുലക്ഷംരൂപയാണ് പതിനാലുശതമാനം പലിശയെന്ന മോഹനവാഗ്ദാനത്തില്‍ കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്റെ കൊച്ചിശാഖയില്‍ നിക്ഷേപിച്ചത്. പലിശയടക്കം ഇക്കഴിഞ്ഞ ഡിസംബറില്‍ ഗോപിനാഥന്് ലഭിക്കേണ്ടിയിരുന്നത് ഏഴുലക്ഷത്തിനാല്‍പത്തിരണ്ടായിരത്തി എഴുന്നൂറ് രൂപ. പണം നല്‍കാതെ പല തവണ ബുദ്ധിമുട്ടിച്ചശേഷം ഒടുവില്‍ ചെക്ക് നല്‍കി. അതും പണമില്ലാതെ മടങ്ങിയതോടെ ഗോപിനാഥന്‍ കൊച്ചി റേഞ്ച് ഐ.ജിക്ക് പരാതിനല്‍കിയിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.