
മാമ്പഴത്തറ: മാമ്പഴത്തറയില്‍ പുലി ഇറങ്ങി പശുവിനെ കൊന്നു അയണിവിള വീട്ടിൽ പി.കെ മണിയുടെ 3 വയസുള്ള പശുവിനെ ആണ് കൊന്നത്.ഇന്നലെ സന്ധ്യക്ക് എഴരയോടു കൂടി ആണ് പുലി ജനവാസ മേഖലയില്‍ ഇറങ്ങി പശുവിനെ കൊന്നത്.കിഴക്കന്‍ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണ് കൃഷികള്‍ ഒന്നും ചെയ്യുവാന്‍ നിവൃത്തി ഇല്ലാതെ ജനങ്ങള്‍ ആശങ്കയില്‍ ആണ്. ആനയും,കുരങ്ങും,പുലിയും,പന്നിയും പെറ്റ് പെരുകി ജനങ്ങളുടെ ജീവിതം ദുസ്സഖം ആക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ആയി.വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായാലും കൃഷി നാശം ഉണ്ടായാലും തുച്ഛമായ നഷ്ടപരിഹാരം നല്കി ഒഴിവാക്കുകയാണ് വനംവകുപ്പ് ചെയ്യുന്നത്.അശാസ്ത്രീയമായ നിയമങ്ങള്‍ മൂലം സാധാരണക്കാര്‍ ആണ് വലയുന്നത്.വന്യമൃഗങ്ങളെ നിയന്ത്രിക്കുവാന്‍ വേണ്ട സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടത്തിന്റെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാര്‍ ആണ്.കിഴക്കന്‍ മേഖലയില്‍ പുലി തമ്പടിച്ചു വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് കാരണം ജനങ്ങള്‍ ഭീതിയില്‍ ആണ്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധിച്ചു മേല്‍നടപടികള്‍ സ്വീകരിച്ചു.
ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ദിലീപ് ബി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി ജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആശാലത ആര്.എസ്, അഷ്ന എസ്, ജോസ് ബി, റിസർവ്വ് ഫോറസ്റ്റ് വാച്ചർമാരായ രാമകൃഷ്ണപിള്ള, രാജേന്ദ്രബാബു, ട്രൈബൽ വാച്ചർ രഞ്ജൻ എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ