
പിറവന്തൂർ:മുള്ളുമല സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷനിലെ തൊഴിലാളികളുടെ ഏറെകാലത്തെ ആവശ്യമായിരുന്ന നടപ്പാലത്തിനു ഫണ്ട് അനുവദിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരും,ഫാമിംഗ് കോർപ്പറേഷൻ മാനേജ്മെന്റും അനുമതി നൽകുന്നതിൽ അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.ദിവസേന നിരവധി തൊഴിലാളികളും,വിദ്യാർത്ഥികളും വാഹന സൗകര്യത്തിനു വേണ്ടി തോട് മുറിച്ചു കടന്നു വേണം മറു ഭാഗത്തു എത്താൻ.തൊഴിലാളികൾ റബ്ബർ പാൽ ചുമന്നു കൊണ്ടു തോട്ടിൽ കൂടെ വരുന്നതും ഏറെ ബുദ്ധിമുട്ടിയാണ്.മഴകാലമായാൽ മലവെള്ളപാച്ചിൽ ഉള്ള സ്ഥലത്ത് പിന്നീടുള്ള യാത്ര വളരെ അപകടകരമാണ്,നാലര ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും നാളുകളായി അനുമതി നൽകാത്തത് മൂലം ഫണ്ട് ക്യാൻസലായി പോകാൻ ഇടയുണ്ടെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ