ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നായയുടെ താടിയെല്ലില്‍ കുടുങ്ങിയ എല്ലിന്‍വളയം ശ്രമകരമായ നിലയില്‍ പുറത്തെടുത്തു


പുനലൂര്‍:പുനലൂര്‍ മൃഗാശുപത്രിയില്‍ നായയുടെ താടിയെല്ലില്‍ കുടുങ്ങിയ എല്ലിന്‍വളയം അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
കമുകുംചേരി കുന്നത്തയ്യത്തു വീട്ടില്‍ ലതാ സുരേഷിന്റെ വീട്ടിലെ വളര്‍ത്തു നായുടെ വായില്‍ ആണ് എല്ല് കുടുങ്ങിയത്‌. നായയുടെ വായില്‍ എല്ല് കുടുങ്ങിയത് ഇന്നലെ വൈകിട്ട് നായക്ക്‌ ആഹാരം കൊടുക്കുവാന്‍ ചെന്നപ്പോള്‍ ആണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം നായയെ ആവണീശ്വരം അഗ്നി ശമനസേനയുടെ കാര്യാലയത്തില്‍ കൊണ്ട് പോയി എങ്കിലും അവര്‍ക്ക്‌ സാധിക്കാത്ത നിലയില്‍ ആയതിനാല്‍ പുനലൂര്‍ മൃഗാശുപത്രിയിലേക്ക്‌ കൊണ്ട് പോകാന്‍ ആവശ്യപ്പെടുകയും അതില്‍ പ്രകാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പുനലൂര്‍ മൃഗാശുപത്രിയില്‍ എത്തിച്ച നാല് വയസുള്ള നായയുടെ താടിയെല്ലില്‍ കുടുങ്ങിയ എല്ലിന്‍ കഷണം മൂന്നു ഡോക്റ്റര്‍മാരുടെ നേതൃത്വത്തില്‍ വളരെ ശ്രമകരമായി ഏകദേശം പതിനൊന്നു മണിയോടെ നീക്കം ചെയ്യുകയായിരുന്നു.
ഡോ:സുനു,ഡോ:തോമസ്‌,ഡോ:ചന്ദന,അറ്റന്‍ഡര്‍മാരായ മഹേഷ്‌, ജയന്‍,ലൈഫ് സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍ ഷാഹിന എന്നിവരുടെ നേതൃത്വത്തില്‍ ആണ് എല്ല് കഷണം പുറത്തെടുത്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.