
അഞ്ചല്‍:രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും ഓൺലൈൻ വഴി ബാങ്കിൻറെ രഹസ്യ വിവരങ്ങൾ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു ചോർത്തി തട്ടിപ്പു നടത്തിയ നൈജീരിയൻ സ്വദേശികൾ അഞ്ചൽ കരുകോൺ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും ഓൺലൈൻ വഴി തട്ടിയെടുത്തത് ഒരു ലക്ഷത്തോളം രൂപ.രാജ്യവ്യാപകമായി ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തത് ഇവരെ ചോദ്യം ചെയ്തപ്പോളാണ് കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനിയുടെ പണം തട്ടിയതായി വെളിപ്പെടുത്തിയത്.തുടർന്ന് അഞ്ചൽ സി.ഐ സതികുമാർ നേതൃത്വത്തിൽ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ വേണ്ടി ഗോവയിലേക്ക് പോയെങ്കിലും പ്രതികളെ തെളിവെടുപ്പിനായി ഭുവനേശ്വറിൽ കൊണ്ടു പോയ കാരണത്താൽ കസ്റ്റഡിയിൽ വാങ്ങാൻ കഴിയാതെ തിരികെ വരികയായിരുന്നു .ബാങ്ക് ഉദ്യോഗസ്ഥർ ആണെന്നും ഗിഫ്റ്റ് വൗച്ചറുകൾ നൽകാനുണ്ടെന്നും പറഞ്ഞു ബാങ്ക് അക്കൗണ്ട് നമ്പർ സ്വന്തമാക്കിയാണ് തട്ടിപ്പ് നടത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വേണ്ടി വീണ്ടും കോടതിയിൽ അപേക്ഷ നൽകുമെന്ന് അഞ്ചൽ സി.ഐ ടി സതികുമാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ