ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പരിമിതികളുടെ നടുവില്‍ ആവണീശ്വരം അഗ്നിരക്ഷാനിലയം അധികാരികള്‍ ശ്രദ്ധിക്കണം


ആവണീശ്വരം: റോഡ് നിർമ്മാണത്തിന് സിമൻറ്  സൂക്ഷിക്കാനായി നിർമ്മിച്ച ഷെഡിലാണ്  ആവണീശ്വരം നെടുവന്നൂരിലുളള അഗ്നി രക്ഷാനിലയത്തിൻറെ പ്രവർത്തനം. ഉത്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം പൂര്‍ണ്ണസജ്ജമാകുമെന്ന അധിക്യതരുടെ വാഗ്ദാനം വർഷങ്ങൾ കഴിഞ്ഞട്ടും പാലിക്കപ്പെട്ടിട്ടില്ല.നിലവിൽ പരിമിതികളിൽ വീർപ്പ് മുട്ടിയാണ് പത്തനാപുരം അഗ്നിശമന സേനാനിലയം പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ എണ്ണവും വളരെ കുറവാണ്  24 ഫയർമാൻ, 4 ലീഡിംഗ് ഫയർമാൻ,7 ഡ്രൈവർമാർ, സ്റ്റേഷൻ ഓഫീസർ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ക്ലർക്ക്, സ്ലീപ്പർ, ഡ്രൈവർ മെക്കാനിക് എന്നിങ്ങനെ നാൽപത് ജീവനക്കാർ വേണ്ടിടത്ത് നിരവധി തസ്തികകൾ  ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.ഇതിനുപുറമെ ആവശ്യത്തിന് വാഹനങ്ങളോ  ഉപകരണങ്ങളോ ഇതുവരെ ഇവിടേക്ക് ലഭ്യമാക്കിയിട്ടില്ല. രണ്ട്  യൂണിറ്റ് ഫയർ എഞ്ചിനുകളാണ്   ഉള്ളത്. ഇതിൽ ഒന്ന് മാത്രമാണ് പ്രവർത്തനസജ്ജം.ഓഫീസ്  ആവശ്യങ്ങൾക്കായി ഒരു ജീപ്പ്  ഉണ്ടങ്കിലും കാലപ്പഴക്കം മൂലം എപ്പോഴും തകരാറിലാണ്. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാകട്ടെ ഏതുനിമിഷവും നിലംപൊത്താറായ അവസ്ഥയിലും. ജീവനക്കാർക്ക്   കുടിവെളളത്തിനുളള സൗകര്യങ്ങൾ പോലും അധികൃതർ ഒരുക്കി നൽകിയിട്ടില്ല എന്നതാണ് സത്യാവസ്ഥ. പുതിയ കെട്ടിടം നിർമ്മിക്കുമെന്ന സർക്കാരിൻറെ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട വകുപ്പിന് വിശ്രമിക്കാൻ മാന്യമായ ഒരു ഇരിപ്പിടം പോലും ഒരിക്കൽ നൽകാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്
മലയോര മേഖലയിൽ ഒട്ടനവധി രക്ഷാപ്രവർത്തനങ്ങളാണ് അഗ്നിശമനാ സേനാങ്കങ്ങൾ ഇതിനോടകം നടത്തിയിട്ടുളളത്. ആവണീശ്വരത്ത് ഫയർസ്റ്റേഷൻ എത്തുന്നതിനുമുമ്പ് പുനലൂരിൽ നിന്നോ കൊട്ടാരക്കരയിൽ നിന്നോ ആണ് ഈ മേഖലകളിൽ ഫയർഫോഴ്സ് സംഘം എത്തിയിരുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.