ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പരിമിതികളുടെ നടുവില്‍ പുനലൂര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ നഷ്ടപ്പെടാതെ ഗ്യാരേജ് തൊഴിലാളികള്‍


പുനലൂര്‍:ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയില്‍ ഏകദേശം അറുപത് വര്‍ഷം മുമ്പ്‌ നിര്‍മ്മിച്ച ഗ്യാരേജ് ഷെഡ്‌ അപകടാവസ്ഥയിലായതിനാല്‍ പൊളിച്ചു നീക്കി പുതിയത് പണിയണം എന്ന ആവശ്യം ശക്തമാകുന്നു. ഡിപ്പോയുടെ കിഴക്ക് ഭാഗത്ത് കല്ലടയാറിനു സമീപം ആണ് ഷെഡ്‌ സ്ഥിതി ചെയ്യുന്നത്.ജീവന്‍ പണയം വച്ചാണ് ഇവിടെ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഡിപ്പോയുടെ ഷെഡ്‌ തകര്‍ന്നത്‌ മാത്രമല്ല വിഷപ്പാമ്പുകളുടെ വിഹാരരംഗം ആണിവിടെ ഗ്യാരേജിന്റെ വിവിധ ഭാഗങ്ങളിലും പണി ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തും വിഷപ്പാമ്പുകള്‍ മിക്കവാറും കാണപ്പെടും സൂക്ഷിച്ചില്ലെങ്കില്‍ സര്‍പ്പ ദംശനം ഉറപ്പ് കുറച്ചു നാള്‍ മുമ്പ്‌ ഇവിടെ നിന്നും പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു.
കൂടാതെ മുന്‍സിപ്പല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പൊട്ടി ഒലിച്ചു കല്ലടയാറ്റില്‍ ഇറങ്ങുന്നത് കാരണം ദുര്‍ഗന്ധം വമിക്കുന്ന അന്തരീഷം ആയതിനാല്‍ ഗ്യാരേജ് തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനോ ഭക്ഷണം കഴിക്കുവാനോ പറ്റാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ കനത്ത ആരോഗ്യപ്രശ്നങ്ങള്‍ തൊഴിലാളികള്‍ക്കും ഒപ്പം കല്ലടയാട്ടിലെ ജലം ഉപയോഗിക്കുന്നവര്‍ക്കും ഉണ്ടാകും. കംഫര്‍ട്ട് സ്റ്റേഷന്‍ പൊട്ടി ഒലിച്ചതിനാല്‍ അടച്ചു പൂട്ടി എന്നാല്‍ ദൂരയാത്രക്കാരും അയ്യപ്പഭക്തന്മാര്‍ക്കും പകരം സംവിധാനങ്ങള്‍ ഒരുക്കിയില്ല. കല്ലടയാര്‍ മലിനം ആക്കുന്നതില്‍ പ്രധാന പങ്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് ആണ് ഇവിടെ നിന്നും വാഹനങ്ങള്‍ കഴുകുന്ന ഓയില്‍,ഗ്രീസ് ഇവ കലര്‍ന്ന മലിന ജലവും കല്ലടയാറ്റിലേക്ക് ആണ് ഒഴുക്കുന്നത്.
കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക്‌ ഉള്ള വിശ്രമ മുറി നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയപ്പോള്‍ പകരം സംവിധാനങ്ങള്‍ ഒരുക്കിയില്ല.
കഴിഞ്ഞ സെപ്തംബറില്‍ വനംമന്ത്രി കെ.രാജു അപകടാവസ്ഥയില്‍ ആയിരുന്ന ഗ്യാരേജ് ഷെഡ്‌ സന്ദര്‍ശിക്കുകയും ഗ്യാരേജ് ഷെഡ്‌ പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍ കെ.എസ്.ആര്‍.ടി.സി എഞ്ചിനീയറിംഗ് വിങ്ങിനോടും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഒരു നടപടിയും ഇതുവരെയും എടുത്തിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.