''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുനിസിപ്പാലിറ്റി നിര്‍മ്മിച്ചു നല്‍കിയ പൊതുകിണറിലേക്ക് മാലിന്യം തള്ളുന്നതായി പരാതി


മണിയാര്‍:നാട്ടുകാര്‍ക്ക്‌ മുനിസിപ്പാലിറ്റി നിര്‍മ്മിച്ചു നല്‍കിയ കിണറിലേക്ക് സമീപവാസി മാലിന്യം തള്ളുന്നതായി പരാതി. പുനലൂർ മണിയാർ കുഴിങ്കരിക്കം എന്ന സ്ഥലത്ത് 1995-96 കാലയളവിൽ  പരവട്ടം വിക്രമൻ പിള്ള കൗൺസിലർ ആയിരുന്ന സമയം കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുഴിങ്കരിക്കം നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍  മംഗലത്ത് വീട്ടില്‍ ലക്ഷ്മിയും മംഗലത്ത് വീട്ടിൽ പാറുക്കുട്ടിയും ചേർന്ന് കൈവശമുണ്ടായിരുന്ന പുറമ്പോക്ക് വസ്തുവിൽ രണ്ടു സെന്റ്‌ സ്ഥലം നാട്ടുകാരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ കിണര്‍ നിര്‍മ്മാണത്തിന് വേണ്ടി പൊതു ആവശ്യത്തിനായി വിട്ടു നൽകി.തുടര്‍ന്ന് മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ച് കിണര്‍ നിര്‍മ്മിക്കുകയും കിണർ കുഴിങ്കരിക്കം നിവാസികൾ ഉപയോഗിച്ചു വരവെ പാറുക്കുട്ടിയുടെ മകളായ ശ്യാമളയും ഭർത്താവും കൂടി കിണറും അനുബന്ധ സ്ഥലവും മതില്‍കെട്ടി സ്വന്തമാക്കുവാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മുനിസിപ്പൽ ചെയർമാൻ എം.എ രാജഗോപാൽ പ്രശ്നങ്ങളില്‍ ഇടപെട്ടു മതിലിന്റെ കുറച്ചു ഭാഗം പൊളിച്ച് നാട്ടുകാര്‍ക്ക് കുടിവെള്ള സൗകര്യം ഉണ്ടാക്കി കൊടുത്തു താൽക്കാലികമായി പ്രശ്നം പരിഹരിച്ചു. എന്നാൽ വീണ്ടും ശ്യാമളയും ഭർത്താവും കൂടി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു വെള്ളം കോരാന്‍  വരുന്നവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. പ്രശ്നങ്ങള്‍ പലതവണ ആവര്‍ത്തിച്ചപ്പോള്‍ കുഴിങ്കരിക്കം നിവാസികള്‍ മുനിസിപ്പൽ അധികാരികൾക്കും ഹെൽത്ത് ഡിപ്പാർട്ട്മെന്റിനും പരാതി കൊടുത്തു എന്നാല്‍ ചില ബാഹ്യ ശക്തികളുടെ ഇടപെടല്‍ മൂലം മുനിസിപ്പാലിറ്റി കുടിവെള്ളം എടുക്കുന്നത് തടയുന്ന വിഷയത്തിന് ഒരു പരിഹാരം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല കുടിവെള്ളം എടുക്കുന്നത് തടഞ്ഞവരെ സംരക്ഷിക്കുന്ന നടപടി ആണ് സ്വീകരിച്ചത്.കിണർ സ്വകാര്യ വ്യക്തിയുടെതാണെന്നും ഇതിൽ ഇടപെടാൻ കഴിയില്ലെന്നും മുനിസിപ്പല്‍ മുൻസെക്രട്ടറി പറഞ്ഞ മറുപടിയും കിണര്‍ മൂടുന്നതില്‍ മുനിസിപ്പൽ അധികാരികളുടെ മൗനസമ്മതം ഉണ്ടന്നു വ്യക്തമാക്കുന്നതായി ആരോപണം ഉണ്ട്.കിണര്‍ നില്‍ക്കുന്ന വസ്തു സ്വകാര്യ വ്യക്തിയുടെ ആണെങ്കില്‍ മുനിസിപ്പാലിറ്റി സ്വകാര്യ സ്ഥലത്ത് പൊതു കിണര്‍ സ്ഥാപിച്ചു ഗുരുതരമായ നിയമ ലംഘനം ആണ് നടത്തിയിരിക്കുന്നത്.മുന്‍സിപ്പല്‍ ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച നാട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ മൂടുവാന്‍ വേണ്ടി രാഷ്ട്രീയക്കാരുടെ ഒത്താശ കൂടി ഉണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു.ധാരാളം വെള്ളം ഉള്ള കിണറിനു സമീപം അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം നടത്തിയതായും അത് നിലവില്‍ ഉള്ള കിണറില്‍ ജലക്ഷാമം ഉണ്ടാക്കുവാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്നും ആരോപണം ഉണ്ട്. കൂടാതെ ഇപ്പോള്‍ കൗൺസിലറും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉദ്യോഗസ്ഥരും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കി കൊണ്ടിരിക്കുകയാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാർച്ചിൽ കിണർ സമീപവാസികൾ വൃത്തിയാക്കി വെള്ളം കോരി എന്നാൽ കിണർ വൃത്തിയാക്കുകയും വെള്ളം കോരുകയും ചെയ്ത സമീപവാസികളുടെ എല്ലാം പേരിൽ ക്രിമിനൽ കുറ്റത്തിന് മുനിസിപ്പൽ കോടതില്‍ കേസ്‌ കൊടുത്തു. ഈ കിണർ ശ്യാമളയുടെയും ഭർത്താവിന്റെയും സ്വന്തമാണെന്നും കിണർ മൂടാന്‍ വേണ്ടി ആണെന്ന് പറഞ്ഞ് വേസ്റ്റ്,മണ്‍കട്ട,പ്ലാസ്റ്റിക്‌ കുപ്പികള്‍ തുടങ്ങിയവ കിണറ്റില്‍ തള്ളുകയും കുടിവെള്ളം മലിനമാക്കുകയും ചെയ്യുന്നു. നാട്ടുകാര്‍ വെള്ളം കോരിക്കൊണ്ടിരുന്ന തൊട്ടിയും കയറും അറുത്തു കണ്ടിച്ച് കിണറ്റിൽ നിക്ഷേപിക്കുകയും ചെയ്തു നിലവിൽ കുഴിങ്കരിക്കം നിവാസികൾ ഉപയോഗിച്ചു വന്നിരുന്ന കിണർ വിട്ടുതരാന്‍ തയ്യാര്‍ ആകാതെ വൃത്തിയാക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് നഗരസഭ വിട്ടുനിൽക്കുകയും ചെയ്യുകയാണ്.ഈ സാഹചര്യത്തില്‍ നഗരസഭ അടിയന്തരമായി പ്രശ്നം പരിഹരിച്ചു നല്‍കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.