ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ പിന്നോട്ട് എടുത്ത ബസ് കയറി വയോധികക്ക് ദാരുണാന്ത്യം


പുനലൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ പിന്നോട്ട് എടുത്ത ബസ് കയറി വയോധികക്ക്  ദാരുണാന്ത്യം  കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനാസ്ഥ എന്നാരോപണം. കൊട്ടവട്ടം തുണ്ടില്‍ വീട്ടില്‍  (70) ആണ് മരണപ്പെട്ടത്.കൈവശം സൂക്ഷിച്ചിരുന്ന റേഷന്‍ കാര്‍ഡില്‍ നിന്നും ആണ് ആളെ തിരിച്ചറിഞ്ഞത്.റേഷന്‍ കാര്‍ഡ്‌ സംബന്ധിച്ച എന്തോ ആവശ്യത്തിന് പുനലൂര്‍ എത്തിയതായിരുന്നു. കോട്ടവട്ടത്തു നിന്നും വന്ന ബസ്‌ ഇറങ്ങി ഗ്യാരേജിനു സമീപം ഉള്ള മൂത്രപ്പുരയില്‍ പോയതാണ് എന്ന് സംശയിക്കുന്നു.നിലവില്‍ ഉള്ള കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചു പൂട്ടിയത് കാരണം യാത്രക്കാര്‍ വലയുകയാണ്.യാത്രക്കാര്‍ ബസിന്റെ മറവില്‍ ആണ് ഇപ്പോള്‍ മൂത്രവിസര്‍ജ്ജനം നടത്തുന്നതത്രേ എന്ന് പറയപ്പെടുന്നു.അങ്ങനെ എങ്കില്‍ ബസ്‌ പെട്ടെന്ന് മുന്നോട്ടോ പിന്നോട്ടോ എടുക്കുമ്പോള്‍ അപകട സാധ്യത വളരെ കൂടുതല്‍ ആണ്. സാധാരണ നിലയില്‍ യാത്രക്കാര്‍ക്ക് ഗ്യാരേജിലേക്ക് പ്രവേശനം അനുവദനീയം അല്ല.എന്നിട്ടും ഗ്യാരേജ് ഭാഗത്തേക്ക്‌ വന്ന വൃദ്ധയെ ജീവനക്കാര്‍ ശ്രദ്ധിച്ചില്ല എന്നും ബസ്‌ ഡ്രൈവര്‍ പെട്ടെന്ന് ബസ്‌ പിന്നോട്ട് എടുത്തതാണ് അപകടകാരണം എന്നും പറയപ്പെടുന്നു.ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങി കുടല്‍മാല പുറത്തുവന്നു തലക്കും മാരകമായി പരുക്കേറ്റു.അപകടം നടന്നിട്ട് വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല എന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തിരിഞ്ഞു നോക്കിയില്ല എന്നും ആളുകള്‍ ബഹളം വെച്ചപ്പോള്‍ ആണ് പോലീസിനെ അറിയിച്ചത് എന്നും ആക്ഷേപം ഉണ്ട്.
പുനലൂര്‍ പോലീസ്‌ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മകന്‍ വിദേശത്ത്‌ ആണ് മകന്‍ വന്നതിനു ശേഷം സംസ്കാരം നടത്തും എന്നറിയുന്നു.
മകന്‍  ബിജു മരുമകള്‍ ദിവ്യകൃഷ്ണന്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.