''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ എം.എല്‍.എ റോഡില്‍ ഗതാഗതം നിരോധിച്ചു


പുനലൂര്‍:പുനലൂര്‍ എം.എൽ.എ റോഡിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാനുള്ള  ജോലികള്‍ ആരംഭിച്ചത് കാരണം എം.എല്‍.എ റോഡ്‌ വഴിയുള്ള ഗതാഗത നിരോധിച്ചു. ഇതോടെ കുണ്ടറ കുടിവെള്ള പദ്ധതിയിലേക്ക് പുനലൂരിൽ നിന്നു വെള്ളം കൊണ്ടു പോകുന്ന പൈപ്പുകള്‍ക്ക് നിരന്തരം ഉണ്ടാകുന്ന പൊട്ടലിനു ശാശ്വത പരിഹാരം ആകുന്നു.
പുതിയ പൈപ്പുകൾ ഇറക്കിയിട്ടു മാസങ്ങൾ പിന്നിട്ടിട്ടും പണികള്‍ ആരംഭിക്കാതെ പൈപ്പു പൊട്ടി ശുദ്ധജലം പാഴാകുന്നതു തുടർക്കാഴ്ചയായിരുന്നു.വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ടാറിങ് ഇളകി റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ ചെളിവെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും കാൽനടയാത്രയും ദുഷ്ക്കരമായതിനെ തുടര്‍ന്ന് പരിസരവാസികളുടെ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നത്.
റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടു നാളുകൾ ഏറെയായി. പട്ടണത്തിൽ ഗതാഗതക്കുരുക്ക് ഉള്ളപ്പോൾ എം.എൽ.എ റോഡിനെയാണ് ഈ ഘട്ടത്തിൽ വാഹന യാത്രികർ ആശ്രയിക്കുന്നത്. പക്ഷേ തകർന്ന റോഡിലൂടെയുള്ള യാത്ര കഠിനം. റോഡ് തകർന്നിട്ട് ഏറെ മാസങ്ങളായി. എന്നാൽ നിരന്തരമായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ മാറ്റാതെ റോഡിൽ റീ ടാറിങ് നടത്താനും സാധിക്കാത്ത അവസ്ഥ ആയിരുന്നു.പൈപ്പ്‌ പൊട്ടലിന്റെ അറ്റകുറ്റപ്പണികള്‍ക്ക് കുഴിച്ചിട്ടിരുന്ന കുഴികളില്‍ വീണു വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യകാഴ്ച ആയിരുന്നു. മുനിസിപ്പൽ മേഖലയിൽ പൊതുമരാമത്തു വകുപ്പ് നവീകരിക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ഏഴ് റോഡുകളിലൊന്നാണ് എം.എൽ.എ റോഡ്‌. ‘കിഫ്ബി'യിൽ നിന്നു പണം അനുവദിച്ച് പുനലൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന റോഡു വികസന പദ്ധതിയിലായിരുന്നു ഈ റോഡും ഉൾപ്പെട്ടത്. 16 കോടി രൂപയാണു റോഡുകളുടെ നവീകരണത്തിന് അനുവദിച്ചിട്ടുള്ളത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.