ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ പാപ്പന്നൂര്‍ റോഡ്‌ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ഇഴയുന്നതിന് എതിരെ നഗരസഭാ കൌണ്‍സിലര്‍ രംഗത്ത്


പുനലൂര്‍:പുനലൂര്‍ പാപ്പന്നൂര്‍ റോഡ്‌ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ഇഴയുന്നതിന് എതിരെ നഗരസഭാ കൌണ്‍സിലര്‍ രംഗത്ത്. സര്‍ക്കാര്‍ തലത്തില്‍ എല്ലാവിധ നടപടികളും എടുത്തിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം റോഡ്‌ നവീകരണം ഇഴയുന്നതിനാല്‍ ആണ് നഗരസഭാ കൌണ്‍സിലര്‍ വി.പി ഉണ്ണികൃഷ്ണന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.അദ്ദേഹത്തിനെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത് ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം.
തകർന്നു കിടക്കുന്ന പുനലൂർ, പാപ്പന്നൂർ ഇടമൺറോഡ് 'സംസ്ഥാന സർക്കാർ കനിഞ്ഞനുഗ്രഹിച്ചിട്ടും .PWD യും കോൺട്രാക്ടേഴ്സും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ഇടതുപക്ഷ മുന്നണി നേതൃത്വവും ഭരണപക്ഷ കൗൺസിലേഴ്സും രാജു സാറും ശക്തമായ ഇടപെടീൽ നടത്തിയതിന്റെ ഫലമായി കഴിഞ്ഞ ബഡ്ജറ്റിൽ 872 ലക്ഷം രൂപ .ഈ റോഡ് ഏറ്റവും ആധൂനീകരിതിയിൽ നവീകരിക്കാൻ ഫണ്ടനുവദിച്ചു. അവലോകന യോഗങ്ങൾ പലതു കഴിഞ്ഞിട്ടും എസ്റ്റിമേറ്റ് എടുത്തിട്ടും ഫലപ്രദമായി ടെൻറർ നടപടികളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. തകർന്നടിഞ്ഞ ഈ റോഡിന്റെ ശോച്യാവസ്ഥ രാജു സാർ നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര മെയിന്റനൻസിന് ജൂൺ മാസത്തിൽ തന്നെ ഫണ്ടനുവദിപ്പിക്കുക ഉണ്ടായി.മഴ മാറുമ്പോൾ ചെയ്യുമെന്നുറപ്പു തന്നിരുന്ന PWD,മഴ മാറി നാളേറെ ആയിട്ടും പണി വേണ്ടവണ്ണം തുടങ്ങിയിട്ടില്ല. വളരെ പ്രാധാന്യമുള്ള പ്രത്യേകിച്ചും ശബരിമല സീസൺ കാലത്ത് NHന് ബൈപ്പാസാവേണ്ട റോഡ് വേണ്ടവണ്ണം ശരിയാക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കു കഴിയുന്നില്ല. ഏറ്റവും അവസാനം 7-12-2018ൽ പണി തുടങ്ങും എന്നു പറഞ്ഞിട്ടും JCB കൊണ്ട് അവിടെയും ഇവിടെയും മാന്തിയ തല്ലാതെ ഒന്നും നടന്നില്ല. ഇന്ന് വീണ്ടും PWD അസിസ്റ്റൻറ് എക്സിക്കുട്ടീവ് എഞ്ചിനീയറുമായിശക്കമായ ഭാഷയിൽ സംസാരിക്കേണ്ടി വന്നു.അവർ പറഞ്ഞത് കോൺട്രാക്ടറുടെ പ്ലാന്റ് കൊട്ടാരക്കരയിൽ നാട്ടുകാർ തടഞ്ഞിരിക്കുന്നു .എടുത്തു കൊണ്ടുവരുവാൻ കഴിയുന്നില്ല എന്നാണ്.ജനങ്ങളുടെ ശക്തമായ പ്രതിഷേധം സമരമായി നേരിടെണ്ടി വരും എന്ന വരെ ഓർമ്മിപ്പിക്കേണ്ടി വന്നു.അവർ നേരിട്ടു തന്നെ Reji എന്ന കോൺട്രാക്ടറുടെ പ്ലാൻറ് ഏർപ്പെടുത്തി തിങ്കളാഴ്ച (17 - 12-2018) പണി തുടങ്ങിയിരിക്കും എന്ന് ഉറപ്പ് നൽകിയിരിക്കുകയാണ്. അല്ലാ എങ്കിൽ ശക്തമായ യുവജന സമരം 18-12-2018 മുതൽ PWD ഓഫീസിനു മുന്നിലുണ്ടാകും. എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.