ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ റെയില്‍വേ അടിപ്പാത തുറന്നു നല്‍കുന്നത് വീണ്ടും വൈകും


പുനലൂർ:റെയില്‍വേ അടിപ്പാത തുറന്നു നല്‍കുന്നത് വീണ്ടും വൈകും എന്നുറപ്പായി.വളരെ നാളുകളായി അടിപ്പാത തുറന്നു നല്‍കുന്നതിന് വേണ്ടി ജനങ്ങള്‍ മുറവിളി തുടങ്ങിയിട്ട് എന്നാല്‍ അധികൃതര്‍ക്ക്‌ അനങ്ങാപ്പാറ നയം ആണ് ഇക്കാര്യത്തില്‍ ഉള്ളതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു..   അടിപ്പാതയുടെ അനുബന്ധ റോഡ് നിർമിക്കുന്നതിനായി പുനലൂർ ചൗക്ക റോഡ് വശത്തെ പൊളിച്ചു മാറ്റുന്ന കട മുറികളുടെ ഉടമകൾക്ക് കട പൊളിച്ചിട്ട് ചെന്നാല്‍ ഉടന്‍ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു എന്നാല്‍ നഷ്ടപരിഹാര പാക്കേജിന് റവന്യു കമ്മിഷണറുടെ അനുമതി ഇതുവരെയും ലഭിച്ചില്ല എന്ന് മാത്രമല്ല ഉള്ള ജീവിതമാര്‍ഗ്ഗം കൂടി നഷ്ടപ്പെട്ട അവസ്ഥയില്‍ ആണ് ഇപ്പോള്‍. റോഡ് പുറമ്പോക്കിൽ വർഷങ്ങളായുള്ള കടകൾ കൈവശക്കാർ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്വമേധയാ പൊളിച്ചുമാറ്റാൻ തയാറാവുകയായിരുന്നു. എല്ലാ കടക്കാരുമായും നാലുമാസം മുൻപ് ജില്ലാ കളക്ടർ ചർച്ച നടത്തിയാണ് പാക്കേജ് തയാറാക്കിയതും അനുമതിക്കായി കമ്മിഷണർക്കു നൽകിയതും എന്നാല്‍ വീണ്ടും പ്രാദേശിക ഹിയറിങ് നടത്താനാണ് തീരുമാനം.ഇതോടെ കടകള്‍ പൊളിച്ചു നീക്കിയ കടയുടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് അനിച്ശിതത്വത്തില്‍ ആയി.
അടുത്ത ആഴ്ച പുനലൂർ താലൂക്ക് ഓഫിസിൽ കടക്കാരുടെയും സ്ഥല ഉടമകളുടെയും പ്രാദേശിക ഹിയറിങ് നടത്താനാണ് കമ്മിഷണർ കളക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രം ആണ് അടിപ്പാത തുറന്നു കൊടുക്കല്‍ വൈകുന്നത് മന്ത്രിയുടെയും, മുന്‍ റവന്യു മന്ത്രിയുടെയും ബന്ധുവിന് പരമാവധി തുക നേടിക്കൊടുക്കാന്‍ ഉള്ള ഉള്ളുകള്ളികളില്‍ വലയുന്നത് ജനങ്ങള്‍ ആണ്.പുനലൂരില്‍ വികസന മാമാങ്കം നടത്തുന്ന വനം മന്ത്രി ഇതൊന്നും അറിഞ്ഞതായി ഭാവിക്കാത്തത് ബന്ധുവിനെ സഹായിക്കാന്‍ ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ഇനിയും  ഇത്തരം നടപടി പൂർത്തിയാക്കി സ്ഥലം ഏറ്റെടുക്കാൻ മാസങ്ങൾ വേണ്ടി വരും. 100 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉള്ളതാണ് അടിപ്പാത.100 മീറ്റർ നീളത്തില്‍ ഉള്ള പാതയില്‍ 80 മീറ്റര്‍ നീളത്തില്‍ റെയില്‍വേ ഏറ്റെടുത്തു പണി പൂര്‍ത്തിയാക്കിയിട്ടു നാല് വര്‍ഷം ആയി എന്നാല്‍ ബാക്കി വരുന്ന വെറും 15 മീറ്റര്‍ എടുത്തു അടിപ്പാതക്ക് വേണ്ടി വിട്ടു നല്‍കാന്‍ കഴിഞ്ഞ നാല് വര്‍ഷമായി റവന്യു  വകുപ്പിന് കഴിഞ്ഞിട്ടില്ല.
പുനലൂർ ചൗക്ക-കാര്യറ പേപ്പർമിൽ റോഡിലെ ലവൽക്രോസ് ട്രെയിൻ ഗതാഗതത്തിനായി അടയ്ക്കുന്നത് പട്ടണത്തിൽ രൂക്ഷമായ ഗതാഗത തടസ്സങ്ങൾക്ക് ഇടയാക്കുമെന്നു കണ്ടാണ് അടിപ്പാത നിർമിച്ചത്. ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കുന്നതിനായി തുക സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. 14.5 സെന്റ് ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.