''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ സ്വദേശി യുവാവ് റാസല്‍ഖൈമയില്‍ കുത്തേറ്റ് മരിച്ച നിലയില്‍


പുനലൂര്‍: മലയാളി യുവാവ് റാസല്‍ ഖൈമയില്‍ കുത്തേറ്റ് മരിച്ച നിലയില്‍. സംഭവത്തില്‍ യുവാവിന്റെ വീട്ടില്‍ വിളിച്ച്‌ പണം ആവശ്യപ്പെട്ടതായുള്ള പരാതിയില്‍ കമ്പനി മാനേജരെ റാസല്‍ ഖൈമ പോലീസ്‌ കസ്റ്റഡിയിലെടുത്തു.ദുരൂഹ മരണം കൊലപാതകമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രജീഷ് ആര്‍ ടി (34)യെയാണ് റാസല്‍ ഖൈമയിലെ താമസസ്ഥലത്തിനടുത്ത് സെയില്‍സ് വാഹനത്തിനുള്ളില്‍ വച്ച്‌ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധന്‍ രാത്രിയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയാണ് ബന്ധുക്കളെ രജീഷിന്റെ മരണവിവരം അറിയിച്ചത്.എട്ട് വര്‍ഷമായി വിദേശത്ത് ജോലി ചെയ്തു വരികയായിരുന്ന രജീഷ് വിവാഹ ശേഷം രണ്ടു വര്‍ഷമായി റാസല്‍ ഖൈമയില്‍ ഭക്ഷ്യ ധാന്യപ്പൊടികളുടെ കമ്പനിയുടെ സെയില്‍സ് വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജനുവരി ഒന്നിന് നാട്ടിലേക്കു വരുമെന്ന് രജീഷ് വീട്ടുകാരെ അറിയിച്ചിട്ടുണ്ടായിരുന്നു. വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ സന്ദര്‍ശിക്കുക ബുധനാഴ്ച ഇയാള്‍ അച്ഛനോടും ഭാര്യയോടും ഫോണില്‍ സംസാരിച്ചതാണ്. അന്ന് രാത്രിയിലാണ് കുത്തേറ്റ് മരിച്ചത്. താമസ സ്ഥലത്ത് സെയില്‍സ് വാഹനത്തിലിരുന്നാണ് രജീഷ് നാട്ടിലുള്ളവരെ ഫോണില്‍ വിളിക്കാറുള്ളത്.പുലര്‍ച്ചെ മുറിയില്‍ ഇയാളെ കാണാത്തതിനാല്‍ ഒപ്പമുള്ളവര്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തില്‍ മൃതദേഹം കണ്ടെത്തിയത്. സെയില്‍സ് വാഹനത്തിലെ കളക്ഷന്‍ തുകയും നഷ്ടപ്പെട്ടിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജറായ മലയാളി രജീഷിന്റെ വീട്ടില്‍ ഫോണ്‍ വിളിച്ച്‌ 24 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടു.
രജീഷിന്റെ സഹോദരനും റാസല്‍ ഖൈമയിലാണ് ജോലി.സഹോദരന്‍ മാനേജര്‍ക്കെതിരെ പരാതി നല്‍കി. തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പണം ആവശ്യപ്പെട്ടത് ഇയാള്‍ നിഷേധിച്ചുവെങ്കിലും വീട്ടിലേക്ക് വിളിച്ചത് കണ്ടെത്തി. 15 മാസമായി രജീഷ് നാട്ടിലേക്ക് പണം അയച്ചിരുന്നില്ല. ഈ തുക മാനേജര്‍ വാങ്ങുകയായിരുന്നുവെന്നാണ് വിവരമെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം അജ്മാനിലെ മോര്‍ച്ചറിയിലാണ്. സഹോദരന് പോലും ഇതുവരെ മൃതദേഹം കാണാന്‍ കഴിഞ്ഞില്ല. രജീഷിന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.
രജീഷിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ദുരൂഹ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്.രഘുനാഥന്‍ പിള്ള തങ്കമ്മ ദമ്പതികളുടെ മകനാണ്. സരുണ്യയാണ് ഭാര്യ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.