
പുനലൂര്‍: അയ്യപ്പഭക്തര്‍ക്ക് വേണ്ടി ടി.ബി ജംഗ്ഷനില്‍ കുമാര്‍ പാലസിന് സമീപം മുനിസിപ്പാലിറ്റി വക പണം കൊടുത്ത് ഉപയോഗിക്കാവുന്ന കക്കൂസുകള്‍ അടച്ചു പൂട്ടിയത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്കി.
നിലവില്‍ അയ്യപ്പഭക്തര്‍ക്ക് റോഡിലും പരിസര പ്രദേശങ്ങളിലും മലമൂത്ര വിസര്‍ജ്ജനം നടത്തുവാന്‍ നിര്‍ബ്ബന്ധിതരായിത്തീരുന്നു.വിവിധ മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കുവാന്‍ ഉള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അടച്ചു പൂട്ടിയ കക്കൂസുകള്‍ അടിയന്തരമായി തുറന്നു നല്‍കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുനലൂര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്കി.തുറന്നു നല്‍കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ.ബിനു,ബ്ലോക്ക് ഭാരവാഹികള്‍ ആയ ഷാനു മുഹമ്മദ്,റാഫി,ഷാനു എം ബദറുദീന്‍ എന്നിവര്‍ നേതൃത്വം നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ