
പുനലൂര്‍:തൂക്കുപാല നവീകരണം അന്തിമഘട്ടത്തിലേക്ക് തൂക്കുപാലത്തിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ചുതുടുങ്ങി പുതുവർഷത്തിൽ തുറന്ന് നൽകാനാകുമെന്ന് പ്രതിക്ഷ ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലം കൂടുതൽ ആകർഷകമാക്കുന്നതിെൻറ ഭാഗമായി അലങ്കാര ലൈറ്റുകൾ സ്ഥാപിക്കാൻ തുടങ്ങി. രാത്രിയിലും പാലത്തിൻറ ആകർഷണീയത ലഭിക്കത്തക്ക നിലയിൽ ഫോക്കസ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇരുകവാടങ്ങളിലും വശങ്ങളിലും 40 ബൾബുകൾ ഉൾക്കൊള്ളുന്നതാണ് ലൈറ്റിങ് സംവിധാനം. ഇതടക്കം നവീകരണത്തിനായി 18.80 ലക്ഷം രൂപ പുരാവസ്തു വകുപ്പ് അനുവദിച്ചിരുന്നു. പാലത്തിലെ അപകടം ഒഴിവാക്കാൻ വശങ്ങളിൽ നെറ്റ് സ്ഥാപിക്കൽ, പെയിൻറിങ്, പ്രവേശന കവാടത്തിൽ ടൈൽ പാകൽ, ബഞ്ചുകൾ സ്ഥാപിക്കൽ, പൊട്ടിയ കമ്പക പലകകൾ മാറ്റൽ തുടങ്ങിയ ജോലികൾ അവസാന ഘട്ടത്തിലാണ്
പഴമയുടെ തനിമ നഷ്ടപ്പെടാതെ ടിക്കറ്റ് കൗണ്ടറിന്റെ നിർമാണം പൂർത്തിയായി നവീകരണ പ്രവർത്തനം കുറ്റമറ്റതാക്കാൻ പുരാവസ്തു വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ