
പുനലൂർ: സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിനു ജയം. എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി വൻ വികസന പ്രവർത്തനങ്ങളാണ് പുനലൂർ സർവീസ് സഹകരണ ബാങ്കിൽ നടത്തിയിട്ടുള്ളത്. 120 കോടി നിക്ഷേപമുള്ള ബാങ്കിന് അഞ്ച് നീതിസ്റ്റോർ, മെഡിക്കൽ സ്റ്റോർ, ലബോറട്ടറി, ആംബുലൻസ്, മൊബൈൽ മോർച്ചറി, കലയനാട്ട് വലിയ കോൺഫറൻസ് ഹാളുള്ള ബ്രാഞ്ച് മന്ദിരം, മണിയാറിൽ പുതിയ ബ്രാഞ്ച് എന്നിവയുണ്ട്. ടൗൺ, ഹെഡ് ഓഫീസ് ബ്രാഞ്ചുകളുമുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്ന് എ.ടി.എം സൗകര്യവുമുണ്ട്. പുനലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വോട്ടെടുപ്പ്. പൊതുമണ്ഡലത്തിൽ ടി.അൻസർ, എ.ജോസഫ് ജോൺ, ജെ. ഡേവിഡ്, ആർ.ബാലചന്ദ്രൻ പിള്ള, മുഹമ്മദ് അജ്മൽ, ആർ.രതീഷ്, എം.വിജയൻ ഉണ്ണിത്താൻ, കെ.സുകുമാരനാചാരി, നിക്ഷേപ മണ്ഡലത്തിൽ വി.എ..ഷെരീഫ് എന്നിവരാണു വിജയിച്ചത്.
പാനലിലെ നാലുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിതാ മണ്ഡലത്തിൽ ഗീത, മിനി, ശ്രീലതാ രാധാകൃഷ്ണൻ, പട്ടികജാതി സംവരണത്തിൽ സുമേഷ് എന്നിവരാണു വിജയിച്ച മറ്റുള്ളവർ. എൽ.ഡി.എഫ് പ്രവർത്തകർ പുനലൂർ പട്ടണത്തിൽ ആഹ്ലാദപ്രകടനം നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ