''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ പുനലൂര്‍ നഗരസഭ ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി ശൌചാലയം തുറന്നു നല്‍കണം എന്ന ആവശ്യം ശക്തം


പുനലൂര്‍:പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ നഗരസഭ ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി നിര്‍മ്മിച്ച പണം കൊടുത്ത് ഉപയോഗിക്കാവുന്ന കക്കൂസുകള്‍ അടച്ചു പൂട്ടിയത് കാരണം അയ്യപ്പഭക്തര്‍ വലയുന്നു.പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സൗകര്യം നല്‍കാത്തതിനാല്‍ വഴിയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ നിര്‍ബന്ധിതര്‍ ആയി അയ്യപ്പഭക്തര്‍.നഗരസഭ ഇക്കൊല്ലം ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി ആകെ ചെയ്തത് ടി.ബി ജംഗ്ഷനില്‍ ഉള്ള ശൌജാലയം അടച്ചു പൂട്ടി ഫ്ലെക്സ്‌ വെച്ചു എന്നുള്ളത് മാത്രമാണ്. അതില്‍ ഒന്ന് ഇവിടെ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നും അടുത്തത്‌ ഈ സ്ഥലവും പരിസരവും ക്യാമറ നിരീക്ഷണത്തില്‍ ആണ്.ഇവിടെ ചപ്പു ചവറുകള്‍ ഇടുന്നതും മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും ശിക്ഷാര്‍ഹം ആണ്. അയ്യപ്പ ഭക്തര്‍ക്ക്‌ വേണ്ട യാതൊരു സൌകര്യങ്ങളും പുനലൂരില്‍ ഇക്കൊല്ലം ചെയ്തിട്ടില്ല.നിലവില്‍  അടച്ചു പൂട്ടിയ ശൌജാലയത്തിലെ വാഷ്‌ബേസിന്‍,കക്കൂസ് ക്ലോസറ്റ്  മുതലായവ ആര്‍ക്കും പ്രയോജനം ഇല്ലാതെ കാട് കയറി നശിക്കുന്നു.നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ശൌജാലയം തുറന്നു നല്‍കാത്തത് സമീപത്തുള്ള പ്രമുഖ ഹോട്ടലിന്റെ മുന്‍വശം ആയതിനാല്‍ അവരെ  സഹായിക്കുവാന്‍ ആണ് തുറന്നു നല്‍കാത്തത് എന്നാരോപണമുണ്ട്. കൂടാതെ പരിസര പ്രദേശങ്ങളില്‍ മലമൂത്രത്തിന്റെ രൂക്ഷമായ ഗന്ധം ടി.ബി ജംഗ്ഷനില്‍ നിറഞ്ഞു നില്‍ക്കുന്നു. പോലീസ്‌ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് പിന്‍ഭാഗം മാലിന്യങ്ങളും,കൂടാതെ തീര്‍ഥാടകര്‍ മല,മൂത്ര വിസര്‍ജ്ജനവും നടത്തുന്നതിനാല്‍ പോലീസ്‌ എയിഡ്‌ പോസ്റ്റില്‍ ഇരിക്കുന്നവരുടെ കാര്യവും കഷ്ടത്തിലായി.
ശൌജാലയം അയ്യപ്പ ഭക്തര്‍ക്ക്‌ തുറന്നു നല്‍കണം എന്നാവശ്യപ്പെട്ട്  യൂത്ത് കോണ്ഗ്രസ് പുനലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക്‌ പരാതി നല്‍കി എങ്കിലും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.
ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുകയും പ്ലാസ്റ്റിക്‌ നിരോധിത മേഖലയുമായ പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ മനുഷ്യവിസര്‍ജ്ജനവും മാലിന്യവും കുന്നു കൂടി ഇനി വരുന്ന നാളുകള്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുവാന്‍ സാധ്യത ഉള്ള നിലയില്‍ ആണ് ഇപ്പോഴത്തെ അവസ്ഥ.അടിയന്തരമായി നഗരസഭ അയ്യപ്പഭക്തര്‍ക്ക്‌ വേണ്ടി ശൌജാലയം തുറന്നു കൊടുക്കണം എന്ന് അയ്യപ്പഭക്തരും, നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.