
അഞ്ചല്‍:വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ചൽ ഗ്രാമ പഞ്ചായത്ത് മെമ്പറും അഞ്ചൽ ഗവൺമെൻറ് എൽ പി സ്കൂളിലെ പി.ടി.എ മെമ്പറുമായ സുബൈദ സക്കീർ ഹുസ്സൈന്റെ നാമധേയത്തിൽ 10 ലക്ഷം രൂപ മുതൽ മുടക്കി സ്കൂളിന് കവാടം നിർമിക്കുമെന്ന് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാ ചന്ദ്രബാബു.
അഞ്ചൽ ഗവണ്മെന്റ് എൽ.പി.എസ് സ്കൂളിൽ നടന്ന അനുശോചന സമ്മേളനത്തിലാണ് സുബൈദ സക്കീർ ഹുസ്സൈന്റെ സ്മരണാർത്ഥം സ്കൂളിന് കവാടം നിർമ്മിക്കുന്ന കാര്യം പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചത്.സുബൈദ സക്കീർഹുസൈൻ എല്ലാജീവികളോടും കരുണ ഉള്ള ഒരു പഞ്ചായത്ത് അംഗമായിരുന്നു എന്നുള്ളതിന് തെളിവാണ് സുബൈദയുടെ വീട്ടിലെ വളർത്തു മൃഗങ്ങളെ പരിപാലിക്കുന്ന രീതിയും അവയോടു പെരുമാറുന്ന രീതിയും നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡൻറ് അനുശോചന സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വർഗീസ്, മുൻ പി.ടിഎ പ്രസിഡണ്ട് ലിജു ജമാൽ, ബ്ലോക്ക് മെമ്പർ ഗിരിജ, പി.ടി.എ മെമ്പർമാർ, ജനപ്രതിനിധികൾ, വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ അനുശോചനം സമ്മേളനത്തിൽ സുബൈദ സക്കീർഹുസൈന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ