ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സുന്ദര വാഗ്ദാനങ്ങൾ നൽകി ജനങ്ങളുടെ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു - അഥീന സുന്ദർ


അഞ്ചൽ: വികസനത്തിന്റെ പേരിൽ മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ഭരണകൂടവും കോർപ്പറേറ്റുകളും ചേർന്ന് ഇല്ലാക്കുകയാണെന്ന് പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തക അഥീന സുന്ദർ.അഞ്ചലിൽ കേരള യൂണിവേഴ്സിറ്റി ബി.എഡ് സെന്ററിൽ നടന്ന മനുഷ്യാവകാശ ദിനാചരണ സെമിനാറിൽ വിഷയാവതരണം നടത്തി പ്രസംഗിക്കുകയായിരുന്നു അവർ.സുരക്ഷയുടെ പേരിലായാലും, വികസനത്തിന്റെ പേരിലായാലും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യപ്പെടുന്നത് ആശാസ്യമല്ല. വർഷങ്ങൾ നീണ്ട സംഘടിത ചെറുത്തു നില്പിലൂടെ കൊക്കോക്കോളയെന്ന ആഗോള കുത്തകയെ തുരത്തിയോടിച്ച നാടാണ് നമ്മുടേതെന്നും ധ്വംസിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾക്കെതിരേ സംഘടിത പ്രതിരോധ ശക്തി ഉയരണമെന്നും അവർ കൂട്ടിച്ചേർത്തു.അഞ്ചൽ ബി.എഡ് സെന്റർ കോൺഫ്രൺസ് ഹാളിൽ നടന്ന പരിപാടി അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ ടി.സതികുമാർ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ ബി.ജഗദീശൻ അധ്യക്ഷത വഹിച്ചു.റിട്ട. കോളേജ് പ്രിൻസിപ്പാൾ ഡോ.അലക്സാണ്ടർ കളപ്പിലാ മോഡറേറ്ററായിരുന്നു. എൻ.കെ ബാലചന്ദ്രൻ ആ മുഖാവതരണം നടത്തി.പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ: പി കൃഷ്ണൻകുട്ടി, അസി.പ്രൊഫസർ സൂസൻ ജോർജ്, മാധ്യമ പ്രവർത്തകരായ ആയൂർ ശിവദാസ്, അഞ്ചൽ ഗോപൻ, ഏറം ഷാജി, മൊയ്ദുഅഞ്ചൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ.നിഷ എസ്.ധരൻ സ്വാഗതവും സ്റ്റുഡൻറ്സ് യൂണിയൻ ചെയർമാൻ വിപിൻ രാജു നന്ദിയും പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.