ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ട്രാഫിക്കിൽപ്പെട്ട് നട്ടം തിരിയുന്ന അഞ്ചൽ പട്ടണം അധികാരികൾ കണ്ടില്ലെന്നു നടിക്കുന്നു


അഞ്ചല്‍:അഞ്ചൽ പട്ടണം ദൈനംദിനം വികസിച്ചു കൊണ്ടിരിക്കുമ്പോൾ ട്രാഫിക് പരിഷ്കരണങ്ങൾ വെറും പേപ്പറുകളിൽ മാത്രമൊതുങ്ങി പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ് ഇരുപതിൽപരം സ്കൂളുകളും  ഇരുപതിൽപരം വിദ്യാഭ്യാസസ്ഥാപനങ്ങളും പത്തിൽ കൂടുതൽ ആശുപത്രികളും നിരവധി സർക്കാർ സ്ഥാപനങ്ങളുടെയും കേന്ദ്രമാണ് അഞ്ചൽ പട്ടണവും പരിസരപ്രദേശങ്ങളും.
അഞ്ചൽ പട്ടണത്തിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ വേണ്ടിയുള്ള ബൈപ്പാസിന് പണി തുടങ്ങിയിട്ട് 18 വർഷം കഴിഞ്ഞു ബൈപ്പാസിന്റെ പണി ഇതുവരെയും എങ്ങുമെത്തിയില്ല.അഞ്ചൽ പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിരവധി തവണ ട്രാഫിക് പരിഷ്കരണ കമ്മിറ്റികൾ എന്ന പേരിൽ വർഷാവർഷം കമ്മിറ്റികൾ കൂടുകയും തീരുമാനങ്ങൾ പേപ്പറുകളിൽ മാത്രം ഒതുങ്ങി നിൽക്കുകയും ആണ് അധികാരികളുടെ ഭാഗത്തുനിന്നും ആകെ ഉണ്ടാകുന്നത്. തീരുമാനങ്ങൾ നടപ്പിലാക്കി അഞ്ചൽ പട്ടണത്തിന് ഗതാഗതകുരുക്ക് പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.