
അഞ്ചൽ: പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയുണ്ടായ അപകടത്തിൽ റിട്ട:സ്കൂൾ അധ്യാപകന് വീണ് പരിക്കേറ്റു.അഞ്ചൽ വട്ടമൺ പാലത്തിന് സമീപം (12 /12/18 ) രാവിലെ 10 മണിയോടെയാണ് സംഭവം. ആയൂർ ഭാഗത്ത് നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന ആട്ടോറിക്ഷയിടിച്ചാണ് അപകടം. വഴിയരികിൽ പൊലീസ് വാഹന പരിശോധന നടത്തുന്നത് കണ്ട് ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിത്തിരിച്ച് പോകുന്നതിനിടെ ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ബൈക്ക് യാത്രികനായ ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ സ്വദേശിയായ റിട്ട. ഹൈസ്കൂൾ അധ്യാപകൻ സഹദേവനാണ് പരിക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയെത്തുടർന്ന് മറിഞ്ഞ ഒട്ടോറിക്ഷയുടെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ