
പുനലൂർ∙ കൊല്ലം – തിരുമംഗലം ദേശീയപാതയിൽ വാളക്കോട് സംരക്ഷണ ഭിത്തി തകർന്ന ഭാഗത്ത് ദേശീയപാതയുടെ വശത്തെ സംരക്ഷിക്കാൻ നിർമ്മിച്ച ഗാബിയൻ സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയായി.കൂടാതെ ഗാബിയൻ ഭിത്തിയോട് ചേർന്ന് ദേശീയ പാതയുടെ വശത്തുള്ള മണ്ണ് ഇടീൽ പൂര്‍ത്തിയായി ഒപ്പം ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു സുരക്ഷിതമാക്കി. കൂറ്റൻ മൺതിട്ട റെയിൽപാതയിലേക്ക് ഇടിയുന്നത് കാരണം ദേശീയ പാതയ്ക്കും, തീവണ്ടി ഗതാഗതത്തിനും അപകട ഭീഷണിയായിരുന്ന സ്ഥലത്ത് 110 മീറ്റർ ദൂരത്തിലാണ് ഗാബിയന്‍ സംരക്ഷണഭിത്തി നിർമ്മിച്ചത്.
ഇതിനായി ദേശീയപാത വിഭാഗം 3 കോടിയാണ് ചെലവിട്ടത്. 8 മീറ്റർ ആണ് ഗാബിയൻ ഭിത്തിയുടെ ഉയരം. 7 മാസം മുമ്പാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയത്.പാറക്ഷാമം ഗാബിയന്‍ ഭിത്തി നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.പാറകൊണ്ടുള്ള സംരക്ഷണഭിത്തി തകരാതിരിക്കാൻ കമ്പി വലകൾ കൊണ്ട് ബലപ്പെടുത്തിയാണ് ഭിത്തി നിർമ്മിക്കുന്നത്.പാറ യന്ത്രസഹായത്താൽ ചെറുകഷണങ്ങളാക്കി കമ്പി വലകൾ ചതുര രൂപത്തിലാക്കി അതിനുള്ളിൽ തൊഴിലാളികൾ പാറ അടുക്കിയാണ് ഭിത്തി നിർമ്മിച്ചത്. ചരക്കു ലോറികളും ബസുകളും ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്.
എന്താണ് ഗാബിയന്‍ ഭിത്തി
ഇരുമ്പ് വലയ്ക്കുള്ളില്‍ കല്ലുകള്‍ അടുക്കി നിര്‍മിക്കുന്ന ഭിത്തികളാണ് ഗാബിയന്‍. ഗാബിയ, കാവിയ എന്നീ ലത്തീന്‍ വാക്കുകളില്‍നിന്നാണ് ഗാബിയന്‍ രൂപം കൊണ്ടത്. വലിയ കൂട് എന്നാണ് ഈ വാക്കുകളുടെ അര്‍ഥം. വിവിധ ആകൃതികളില്‍ ഇരുമ്പ് കൂട് നിര്‍മിച്ച് അതിനുള്ളില്‍ പാറക്കല്ല് അടുക്കി നിര്‍മിക്കുന്നെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ലോഹ വേലിക്കുള്ളിലായതിനാല് ഭിത്തി ഇടിയുന്നതിനെ തടയാമെന്നത് ഈ നിര്‍മാണവിദ്യയുടെ മെച്ചമാണ്. അണക്കെട്ടുകളുടേതുപോലെ വലിയ ഉയരത്തിലുള്ള ഭിത്തികള്‍ നിര്‍മിക്കാന്‍ ഗാബിയന്‍ ശൈലി ഉപയോഗിച്ചുവരുന്നു. വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള നിര്മാണശൈലിയാണിത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ