''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാളക്കോട് റെയില്‍വേ മേല്‍പ്പാലത്തിന്റെ വീതി വര്‍ധിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു.


പുനലൂര്‍: ദേശീയപാതയില്‍ നിത്യവും ഗതാഗത സ്തംഭനം നേരിടുന്ന പുനലൂര്‍ വാളക്കോട് റെയില്‍വേ മേല്‍പ്പാലത്തിന്റെ നവീകരണം എങ്ങുമെത്തിയില്ല. ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ വീതിയുള്ള മേല്‍പ്പാലത്തിന് കൈവരികള്‍ സ്ഥാപിച്ചെങ്കിലും സ്കൂള്‍ കുട്ടികളും, കാല്‍നട യാത്രികരും, വാഹന യാത്രികരും, അപകട ഭീതിയിലാണ് ഇതുവഴി നിത്യേന സഞ്ചരിക്കുന്നത്.നൂറ്റിഇരുപത് വർഷം പഴക്കമുള്ളതും അപകട ഭീഷണി നേരിടുന്നതുമായ വാളക്കോട് മേൽപ്പാലം പുനർനിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണ്. പത്ത് ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഇതുവഴി നിരോധനം ഏർപ്പെടുത്തിയിട്ട് 15 വർഷം കഴിഞ്ഞു.എന്നാൽ ഇതുവഴി കടന്നുപോകുന്നത്  40 – 50 ടൺ ഭാരം കയറ്റിയ വാഹനങ്ങളാണ്. മേൽപ്പാലം വിഷയത്തിൽ റെയിൽവേ മൂന്നു കോടി രൂപ മുടക്കി കോൺക്രീറ്റ് തുരങ്കം നിർമിച്ച് തങ്ങളുടെ കടമ നിർവഹിച്ചു എന്നാല്‍ ദേശീയപാതാ അധികൃതര്‍ മൌനം തുടരുകയാണ്. മീറ്റര്‍ഗേജ് റെയില്‍പാതയ്ക്ക് മുകളിലൂടെയുള്ള കരിങ്കല്‍ മേല്‍പ്പാലം 120 വര്‍ഷംമുമ്പ് ബ്രീട്ടീഷുകാരാണ് നിര്‍മിച്ചത്. അമിത ഭാരവുമായി ചരക്ക് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വാളക്കോട് റെയില്‍വേ മേല്‍പ്പാലം പുതുക്കിപണിയാന്‍ ദേശീയപാതവിഭാഗവും റെയില്‍വേയും തുല്യമായി തുക ചെലവിടുമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, പുനലൂര്‍ ചെങ്കോട്ട ബ്രോഡ്ഗേജ് പാതയുടെ പണി തുടങ്ങിയിട്ടും വാളക്കോട് മേല്‍പ്പാലം നിര്‍മ്മാണത്തിന് എന്‍.എച്ച് അധികൃതര്‍ തുക അനുവദിക്കുകയോ മേല്‍പ്പാലം പണിക്ക് പദ്ധതി തയ്യാറാക്കുകയോ ചെയ്തില്ല.
മേൽപാലം പുനർനിർമാണം ദേശീയപാതാ അധികൃതർ വൈകിപ്പിക്കുമെന്ന് റെയില്‍വേക്ക് ഉറപ്പായതോടെ ഗേജുമാറ്റം നടത്തി ട്രെയിൻ സർവീസ് നടത്തുന്നതിനായി റെയിൽവേ സ്വന്തം നിലയിൽ മൂന്നു കോടി മുടക്കി നിര്‍മ്മാണ വിഭാഗം വാളക്കോട് മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ബോക്സ് മാതൃകയില്‍ പാലത്തിന്റെ വീതി വര്‍ധിപ്പിച്ച് സുരക്ഷ ഒരുക്കുകയും ചെയ്തു.അതിനാൽ ഇനി മേൽപാലം നിർമ്മിക്കുമ്പോൾ ട്രെയിൻ ഗതാഗതത്തെ ബാധിക്കില്ല.ഇനി ഇവിടെ മേൽപ്പാലം നിർമിക്കുന്നതിന് തുരങ്ക നിർമാണത്തിനു ചെലവായ തുകയുടെ ഒരു ഭാഗം ദേശീയപാത അധികൃതർ നൽകണമെന്ന് ഒരു അവകാശവാദം റെയിൽവേ അധികൃതർ മുന്നോട്ടുവച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ വലിയ രണ്ടു വാഹനങ്ങൾ മുഖാമുഖം എത്തിയാൽ ഗതാഗത സ്തംഭനം ഉറപ്പാണ്. ശബരിമല സീസണിൽ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.പാലത്തിനു വീതി കൂട്ടുവാന്‍ ഉള്ള നടപടികള്‍ ഇപ്പോള്‍ റെയില്‍വേ തുരങ്കം പണിഞ്ഞതിനാല്‍ വളരെ എളുപ്പം ആയി എന്നാല്‍ ഇതൊന്നും ദേശീയപാതാ അധികൃതര്‍ അറിഞ്ഞ മട്ടില്ല. ഈ കോണ്‍ക്രീറ്റ് തുരങ്കത്തിന് മുകളില്‍ ഇരുവശവും മണ്ണിട്ട് ഉയര്‍ത്തി ദേശീയപാതയുടെ വീതിവര്‍ധിപ്പിക്കാനും ഇരുവശത്തും സുരക്ഷാമതിലുകള്‍ നിര്‍മ്മിക്കാനും എന്‍.എച്ച് അധികൃതര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി തയ്യാറായിട്ടില്ല.ഈ വിഷയത്തില്‍ എം.പി എന്‍.കെ പ്രേമചന്ദ്രനും, എം.എല്‍.എയും വനം മന്ത്രിയുമായ കെ.രാജുവും മറ്റ് ജനപ്രതിനിധികളും ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.




Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.