''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീട്ടമ്മയെ കെട്ടിയിട്ടു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍


അഞ്ചല്‍:ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയെ  കെട്ടിയിട്ടു ബലാത്സംഗം ചെയ്യാൻ  ശ്രമം തടയാൻ ശ്രമിച്ചതിന് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ച കേസിൽ പ്രതികളില്‍ ഒരാൾ പിടിയിൽ.അഞ്ചൽ ആലഞ്ചേരി ഉണ്ണിഭവനിൽ ഉണ്ണിയാണ് ഏരൂർ പോലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. അഞ്ചൽ ഏരൂരിൽ താമസിക്കുന്ന 62 വയസ്സുള്ള വീട്ടമ്മയാണ്  ആക്രമണത്തിന് ഇരയായത്.
വീട്ടമ്മയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു..ഏകദേശം പതിനെട്ട് ദിവസത്തോളം ഐ.സി.യുവിൽ ചികില്സയിലായിരുന്നു. ഈ മാസം പതിനൊന്നാം തീയതി ആണ് കേസിന് ആധാരമായ സംഭവം നടന്നത്.രാത്രി ഒരുമണിയോടെ അടുക്കളഭാഗത്തെ ജനലും ഓടും ഇളക്കി അക്രമികൾ വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. വീടിൻറെ ഹാളിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണർന്നപ്പോഴത്തേക്കും ഉണ്ണിയും കൂടെയുണ്ടായിരുന്ന ആളും  വീട്ടമ്മയെ കടന്നു പിടിച്ചു വാമൂടി കെട്ടി കൈകാലുകൾ ബന്ധിക്കാൻ ശ്രമം നടത്തി. എന്നാൽ ചെറുത്തുനിന്ന വീട്ടമ്മയെ കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച്  തലയടിച്ചു പൊട്ടിച്ചിട്ടു രക്ഷപെടുകയായിരുന്നു.മോഷ്ടാക്കൾ ആയിരിക്കാം കുറ്റകൃത്യത്തിന്‌ പിന്നിലെന്ന് കരുതി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ അക്രമത്തിനു ഇരയായ വീട്ടമ്മയുടെ ബോധം തിരിച്ചു കിട്ടിയപ്പോൾ അക്രമിയുടെ പേര് പറയുകയായിരുന്നു.ഇതിനെ തുടർന്ന് പ്രതികളിൽ ഒരാളായ ഉണ്ണിയെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഉണ്ണി വർക്ക്ഷാപ്പ് നടത്തുന്നയാളാണ്. ജോലിക്കായി പലവട്ടം വീട്ടമ്മയുടെ വീട്ടിൽ എത്തിയിരുന്നു പല സന്ദര്‍ഭങ്ങളിലും അന്നു മുതൽ  മോശമായി തന്നോട് പെരുമാറിയിരുന്നതായി വീട്ടമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.തന്‍റെ ഇംഗിതത്തിനു വഴങ്ങാത്തതു കൊണ്ടാണ് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചതെന്നു പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു.ഉണ്ണിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.