
അഞ്ചല്:വേനൽക്കാല ജലവിതരണം സുഗമമാക്കാൻ സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക ജലസേചന പദ്ധതിയായ കല്ലട പദ്ധതിയിൽ നിന്നും വേനൽക്കാല ജലവിതരണത്തിന് മുന്നോടിയായി കനാലുകൾ ശൂചികരിക്കൽ ആരംഭിച്ചു. ഇത്തവണയും പഞ്ചായത്തുകളുടെ ചുമതലയിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് വലതു, ഇടതു കര കനാലുകൾ ശുചീകരിക്കുന്നത്.
അതാത് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന വലതും ചെറുതുമായ കനാലുകൽ ഈ തൊഴിലാളികളാണ് വൃത്തിയാക്കുന്നത്. എന്നാൽ അറ്റകുറ്റ പണി പോലുള്ള പ്രധാന പ്രവർത്തനങ്ങൾ കല്ലട ജലസേചന പദ്ധതി നേരിട്ടു ചെയ്യും. കനാലുകളിലേയും അക്വിടേറ്റുകളിലേയും ചോർച്ച, കനാൽ ഭിത്തികൾ ബലപ്പിക്കൽ എന്നിവയാണ് ഇത്തവണത്തെ പ്രധാന ജോലികൾ. ഇതിനുള്ള നടപടികൾ തുടങ്ങിയതായും അധികൃതർ പറഞ്ഞു. കനാലുകളുടെ ആരംഭമായ തെന്മല, ഏരൂർ, കരവാളൂർ തുടങ്ങിയ പഞ്ചായത്ത് പരിധികളിൽ കനാൽ ശുചീകരണം ഇതിനകം ആരംഭിച്ചു.
വേനൽ കടുക്കുകയാണങ്കിൽ അടുത്ത ജനുവരിയോടെ കനാലുകളിലൂടെ വെള്ളം തുറന്ന് വിടത്തക്ക നിലയിൽ ശുചീകരണം പൂർത്തിയാകുമെന്നും അധികൃതർ സൂചിപ്പിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും കല്ലടപദ്ധതിയുടെ വെള്ളം ഉപയോഗിക്കുന്നത്. വലതുകരയിൽ 69.75 കിലോമീറ്ററും ഇടതുകരയിൽ 56 കിലോമീറ്ററും നീളത്തിൽ പ്രധാന കനാൽ ഉണ്ട്. തെന്മല ഒറ്റക്കൽ സംഭരണിയിൽ നിന്നും പ്രധാന കനാലുകളിലേക്ക് ഒഴുക്കുന്ന വെള്ളം ഉപകനാലുകളിലൂടെയാണ് പ്രധാനമായും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. ഇറച്ചി മാലിന്യം ഉൾപ്പെടെ നിരവധി മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത് ജോലി ചെയ്യുന്നവരുടെ ആരോഗ്യ രക്ഷ ഉറപ്പു വരുത്തുന്നതിന് യാതൊരു നടപടിയുമില്ല എന്നുളള ആക്ഷേപവും ഉയരുന്നുണ്ട് അതി കഠിനപ്രയത്നത്തിലൂടെ കനാൽ ശുചീകരിച്ചാലും അവ അതേനിലയിൽ നിലനിർത്തുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല സി.സി.ടി.വി ക്യാമറ ഉൾപ്പടെ സ്ഥാപിച്ച് കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ