
അഞ്ചൽ: പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട വനത്തുംമുക്ക് കോടാന്നൂർ മാമ്പറ്റവിളയിൽ വീട്ടിൽ നിഥിൻ ബാബു (25) വാണ് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നൽകി നിഥിൻ ബാബു തന്നെ പലതവണ പീഡിപ്പിച്ചിരുന്നതായും വിവാഹ ആവശ്യം ഉന്നയിച്ചപ്പോൾ ഒഴിഞ്ഞു മാറുകയുമായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ