''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിവാഹ പാർട്ടിക്കെത്തിയ സംഘത്തിലെ ഏഴു വയസ്സുകാരിയുടെ മാല കവർന്നു


അഞ്ചല്‍:വിവാഹ പാർട്ടിക്കെത്തിയ സംഘത്തിലെ ഏഴു വയസ്സുകാരിയുടെ മാല കവർന്നു.കഴിഞ്ഞ ദിവസം അഞ്ചൽ വൈറ്റ് പാലസ് ഓഡിറ്റോറിയത്തിൽ വിവാഹത്തിനെത്തിയ മലപ്പുറം സ്വദേശിയുടെ മകളുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ  മാലയാണ് കവർന്നത്. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയും സ്ത്രീയുടെ കൂടെ 8 വയസോളം തോന്നിക്കുന്നഒരു  കുട്ടിയുമാണെന്ന് സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്.വിവാഹ പാർട്ടിയിലേക്ക് കടന്നു വരുകയും  ഊണ് കഴിക്കുന്ന സ്ഥലത്ത് ഉണ്ടായ തിരക്കിനിടയിൽ കുട്ടിയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ മാല പൊട്ടിച്ച് എടുക്കുകയായിരുന്നു.മാല പൊട്ടിച്ചെടുത്തതിനുശേഷം ഊണ് കഴിക്കുന്ന ഹാളിൽ കയറി ഊണു കഴിക്കാതെ ഹാളിൽ നിന്ന് പുറത്തിറങ്ങി  കുട്ടിയുമായി  പോകുന്നത് സി.സി.ടി.വിയിൽ കാണാം.
സി.സി.ടി.വിയിൽ മുഖം പതിയാതിരിക്കാൻ വേണ്ടി പല സന്ദർഭങ്ങളിലും തലയിൽ കൂടി ഷാൾ ഇട്ടിരുന്ന സ്ത്രീ, ഷാൾ  വെച്ച് മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും  കാണാം.മാല പൊട്ടിച്ചെടുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം വ്യക്തമാണ്. മാല മോഷണത്തിൽ പ്രൊഫഷണൽ ആയിട്ടുള്ള സ്ത്രീയാണ് കൃത്യം  നിർവഹിച്ചത്എന്ന  നിഗമനത്തിലാണ് പൊലീസ്.
ആഡിറ്റോറിയത്തിലേ  സി.സി.ടി.വി പരിശോധിച്ചെങ്കിലും ആളെ  വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.മാല മോഷണത്തിനുശേഷം പനച്ചവിളയിലേക്ക് നടന്നു പോകുന്നതായിട്ടാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ ടി. സതികുമാർ, ക്രൈം എസ.ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമീപ പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച് പ്രതിയെ  കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.