
പുനലൂര്‍:പുനലൂര്‍-പത്തനാപുരം പാതയില്‍ നിന്നാരംഭിക്കുന്ന അലിമുക്ക്-അച്ചന്‍കോവില്‍ വനപാതയുടെ നവീകരണ ജോലികള്‍ ആരംഭിച്ചു. തുറ പാലത്തോട് ചേര്‍ന്ന് പുതിയ അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാക്കിയതോടെ വാഹനങ്ങള്‍ ഭാഗികമായി ഓടിത്തുടങ്ങി. നബാര്‍ഡില്‍ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ പാലം പൊളിച്ചു നീക്കുന്നതിന് മുന്നോടിയായാണ് സമീപത്ത് അപ്രോച്ച് റോഡ് പണിതത്. ഇന്ന് മുതല്‍ പാലം പൊളിച്ചുതുടങ്ങും. ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലായ പാലത്തിന്റെ അടിയില്‍ തടി ഉപയോഗിച്ച് മുട്ടുകൊടുത്ത് നിറുത്തിയിരിക്കുകയാണ്. ഇതിനു മുകളിലൂടെയാണ് അച്ചന്കോവിലിലേക്കുളള കെ.എസ്.ആര്.ടി.സി ബസ് അടക്കമുളള വാഹനങ്ങള്‍ പോകുന്നത്. പാലം അപകടാവസ്ഥയിലായത് കണക്കിലെടുത്ത് ഗതാഗതം പലതവണ നിറുത്തിവച്ചിരുന്നു. കഴിഞ്ഞ 15വര്‍ഷമായി വനപാത തകര്‍ന്നു കിടക്കുകയാണ്. ഇത് സംബന്ധിച്ച് പുനലൂര്‍ ന്യൂസ് പലതവണ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് നവീകരണത്തിന് നടപടി സ്വീകരിച്ചത് .സ്ഥലം എം.എല്‍.എ ആയ മന്ത്രി കെ.രാജുവിന്റെ ശ്രമ ഫലമായാണ് നടപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ