ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി അന്ന് രാത്രി തന്റെ കൂടെ ഉണ്ടായിരുന്നു എന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തൽ


അഞ്ചൽ: ഏരൂരിൽ 60 വയസ്സുള്ള സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി അന്ന് രാത്രി തന്റെ കൂടെ ഉണ്ടായിരുന്നു എന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ പൊലീസിനു തിരിച്ചടിയാവുന്നു. ഏരൂർ പോലീസ് അറസ്റ്റു ചെയ്ത് ഇപ്പോള്‍ റിമാൻഡിൽ കഴിയുന്ന ഉണ്ണിയാണ് അന്ന് രാത്രി 12 മണി മുതൽ 2:30 മണി വരെ തന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസം രണ്ടാം തീയതി രാത്രി ഒരു മണിയോടടുപ്പിച്ച് ഒറ്റയ്ക്ക്  താമസിക്കുന്ന 60 വയസ്സുള്ള സ്ത്രീയെ  ഓടിളക്കി വീട്ടിനുള്ളിൽ കയറി ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തതിനെ തുടർന്ന് സ്ത്രീയുടെ തലയടിച്ചു പൊട്ടിച്ചിട്ടു പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്ന സംഭവം ഉണ്ടായത്. വീട്ടമ്മ അത്യാസന്ന നിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവം നടന്ന സ്ഥലത്തെ ഫിംഗർ പ്രിന്‍റ് ഉദ്യോഗസ്ഥരും, സയന്റിഫിക്  ഉദ്യോഗസ്ഥരും  തെളിവുകൾ ശേഖരിച്ച് എങ്കിലും അറസ്റ്റിലായ ഉണ്ണിക്കെതിരെ യാതൊരു തെളിവും ലഭിച്ചിരുന്നില്ല.
സംഭവം നടക്കുന്ന ദിവസം ഉണ്ണിയുടെ ഫോൺ ലൊക്കേഷൻ ആലഞ്ചേരി തന്നെയായിരുന്നു. 
റിമാൻഡിൽ കഴിയുന്ന ഉണ്ണിയുമായി ഫോൺ മുഖേന അടുത്ത ബന്ധമുണ്ടായിരുന്നതായും  വീട്ടു ജോലിക്ക് ഉണ്ണി എത്തുമായിരുന്നു എന്നും രണ്ടു പേരുടെയും ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ പൊലീസിനു ബോധ്യമായി.പലപ്രാവശ്യം ഉണ്ണിയെ പുനലൂർ  ഡി.വൈ.എസ്.പി ഉൾപ്പടെ ചോദ്യം ചെയ്തെങ്കിലും യാതൊരു തെളിവുകളും ഉണ്ണിക്കെതിരെ ലഭിച്ചിരുന്നില്ല. എന്നാൽ  സ്ഥലത്തെ ഒരു സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് എസ്ഐക്ക് ഉണ്ണിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും ആ  വൈരാഗ്യത്തിൽ ഉണ്ണിയെ  കുടുക്കുകയായിരുന്നുവെന്നും ഉണ്ണിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വിവിധ രാഷ്ട്രീയ സംഘടനകളും മറ്റും ഉണ്ണിയെ കേസിൽ കുടുക്കിയതിൽ  പ്രതിഷേധിച്ച് രംഗത്തെത്തിയതിന്   തൊട്ടു പിന്നാലെയാണ് വീട്ടമ്മ കേസിലെ വഴിത്തിരിവായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. റിമാൻഡിൽ കഴിയുന്ന ഉണ്ണിയുടെ മൊബൈൽ ലൊക്കേഷൻ സംഭവ ദിവസം പരിശോധിച്ചപ്പോഴും പൂർണമായും ആലഞ്ചേരിയാണ് കാണിച്ചിരുന്നതത്രേ.ഇത് വീട്ടമ്മയുടെ വെളിപ്പെടുത്തലുമായി സാമ്യമുള്ളതാണ്. പൊലീസിന്റെ വിശദീകരണം പരിക്കേറ്റ സ്ത്രീയുടെ   മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും എന്നാൽ കൂടെയുണ്ടായിരുന്നുവെന്ന് പറയുന്ന രണ്ടാമത്തെ പ്രതിയെക്കുറിച്ച് പൊലീസിനു യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നുമാണ്. യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന്  ആവശ്യപ്പെട്ടു കൊണ്ട് വരും ദിവസങ്ങളിൽ പോലീസ്റ്റേഷൻ മാർച്ചുൾപ്പടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സ്ഥലത്തെ നിരവധി സംഘടനകളും പൊതുപ്രവർത്തകരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.