
അഞ്ചൽ: പനച്ചവിള പുത്താറ്റ് പ്രശാന്ത് അശ്വതി ദമ്പതികളുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടു കൂടിയാണ് ആക്രമണം നടന്നതെന്ന് വീട്ടുകാർ പറയുന്നു. പ്രകാശ് നാലു ദിവസങ്ങൾക്കു മുൻപ് ചിലരുമായി വാക്കു തർക്കം ഉണ്ടാവുകയും ഇതിനെത്തുടർന്ന് സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. സംഘർഷത്തെത്തുടർന്നു പോലീസ് കേസ് എടുത്തു അന്വേഷണം നടക്കുന്നതിനിടയിലാണ് വീടിനുനേരെ ആക്രമണം ഉണ്ടായതു. ബീയർ കുപ്പി ആക്രമണത്തിൽ 2 ജനറൽ ജനാലകൾ തകരുകയും വീട്ടിനുള്ളിൽ ഒന്നര വയസ്സുള്ള കുട്ടി കിടന്നുറങ്ങിയ തൊട്ടിലിൽ പോലും കുപ്പിച്ചില്ലുകൾ വീണതായും വീട്ടമ്മ പറയുന്നു. മുൻപ് നടന്ന സംഘർഷത്തിന്റെ തുടർച്ചയായിരിക്കാം വീടിനു നേരെയുള്ള ആക്രമണമെന്നാണ് പോലീസിന്റെ നിഗമനം. അശ്വതിയുടെ മൊഴി രേഖപ്പെടുത്തി അഞ്ചല്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.വീഡിയോ കാണാന്‍ യു ട്യൂബ് സന്ദര്‍ശിക്കുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ