
പുനലൂര്‍: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ എഴുന്നെളളത്തിനിടെ ആന വിരണ്ടോടി. ഭയന്നോടിയ പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ക്ക് വീണുപരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8 മണിയോടെ കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടപ്പാളയം ലക്ഷംവീട് കോളനിക്ക് സമീപമായിരുന്നു സംഭവം. ക്ഷേത്രത്തിലെ കാവടി ഘോഷയാത്രയില്‍ തിടമ്പേറ്റിയിരുന്ന ബാലനാരായണന്‍ എന്ന കൊമ്പനാനയാണ് വിരണ്ടത്. പരവൂര്‍ സ്വദേശിയുടേതാണ് ആന.ആന വിരണ്ടതറിഞ്ഞ് ആളുകള്‍ നാലുപാടും ചിതറിയോടി. ഇതിനിടെയാണ് ഇടപ്പാളയം ലക്ഷംവീട് സ്വദേശിനിയായ പെണ്‍കുട്ടിക്കും സ്ത്രീക്കും പരിക്കേറ്റത്. ആനപ്പുറത്തിരുന്ന പൂജാരിയും പാപ്പാനും ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഹെഡ് ലൈറ്റ് കത്തിച്ച് ഇരുചക്രവാഹനങ്ങള്‍ റോഡില്‍ നിരത്തിവച്ചാണ് മറ്റുവാഹനങ്ങള്‍ തടഞ്ഞത്. ഇടപ്പാളയം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര കഴുതുരുട്ടിയിലെത്തി തിരിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങുമ്ബോഴാണ് ആന വിരണ്ടത്. ആനയ്ക്ക് പിന്നാലെ തെന്മല എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുളള പൊലീസും പാപ്പന്മാരും ഓടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ