
ആയൂര്‍:ആയൂരിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് 6 മരണം മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും കാർ ഡ്രൈവറൂമാണ് മരണപ്പെട്ടത്.തൊടുപുഴയിൽ നിന്നും തിരുവന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ കെഎസ്ആർടിസി ബസും തിരുവനന്തപുരത്തുനിന്ന് വടശ്ശേരികരയിലേക്ക് ക്ഷേത്രദർശനം കഴിഞ്ഞു പോയ ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.കെ.എസ്.ആർ.ടി.സി ബസിനു മുന്നിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ നാലു പേർ മരണപ്പെട്ടിരുന്നു. മറ്റു രണ്ടുപേരെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി പോത്തങ്കോട് വെച്ചു ഒരാളും, 8 വയസ്സുള്ള കുട്ടി ആശുപത്രിയിൽ എത്തി ഒരു മണിക്കൂർ കഴിഞ്ഞുമാണ് മരണം സംഭവിച്ചത്. മരിച്ചവരെല്ലാം തന്നെ ബന്ധുക്കളാണ് കാറോടിച്ചിരുന്ന 20 വയസ്സുള്ള അരുൺ് ചെങ്ങന്നൂർ ആല സ്വദേശിയാണ്.അപകടത്തിൽ മരിച്ച മറ്റുള്ളവർ മൂന്നരവയസ്സുള്ള ഹർഷ, 8 വയസ്സുള്ള അഭിനോജ്, 38 വയസ്സുള്ള സ്മിത, 45 വയസ്സുള്ള മിനി, 22 വയസുള്ള അഞ്ജന സുരേഷ്, എന്നിവർ വടശ്ശേരിക്കര തലച്ചിറ കൈലാസ് പവനിൽ കുടുംബാംഗങ്ങളാണ്.അപകടം നടന്ന ഉടനെ തടിച്ചുകൂടിയ നാട്ടുകാരും ചടയമംഗലം പോലീസും രക്ഷാ പ്രവർത്തനങ്ങൾ നടത്തി കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതശരീരഭാഗങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു.കടക്കൽ നിന്ന് ഫയർ ഫോഴ്സ് സംഘമെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് എം.സി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.ന്യൂസ് ബ്യുറോ ആയൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ