
പുനലൂര്‍: ആശുപത്രി ജംഗ്ഷനില്‍ കണ്ണൻ മെഡിക്കൽസിന് സമീപം ബൈക്കു മറിഞ്ഞു മിനി ടെമ്പോയും ആയി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുനലൂര്‍ മാത്ര സ്വദേശി ചരുവിള പുത്തന്‍ വീട്ടില്‍ ബിജോയ് കുഞ്ഞുമോന് (32) ആണ് മരിച്ചത്. ബിജോയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭാര്യ ജലീഷയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജോയ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും പിന്നാലെ എത്തിയ ലോറി ബിജോയിയെ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജോയി കുഞ്ഞുമോനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജലീഷ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ