''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരുകോണിൽ ഡി.വൈ.എഫ്.ഐ, ആർ.എസ്.എസ് സംഘർഷം മൂന്ന്‍ പേര്‍ക്ക് പരുക്ക്‌


അഞ്ചൽ: കരുകോണിൽ ഡി.വൈ.എഫ്.ഐ, ആർ.എസ്.എസ് സംഘർഷം ഒരു ആർ.എസ്.എസ് പ്രവർത്തകനും 2 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്.പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് ശബരിമല കർമ്മസമിതിയും ബി.ജെ.പിയും പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ചു കരുകോണിൽ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കമ്പുകൊണ്ടു  എറിഞ്ഞുവെന്നു ആരോപിച്ചാണ് സി.പി.എം പ്രവർത്തകർക്ക് മർദ്ദനമേറ്റിരിക്കുന്നത്.ഇതിനെ തുടർന്ന് രണ്ട് ഭാഗത്തായി ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകർ തടിച്ചു കൂടിയത് ഏറെ നേരത്തെ സംഘർഷാവസ്ഥക്ക് കാരണമായി.പുനലൂർ ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തുകയും സ്ഥിതി ഗതികൾ ഏറെക്കുറെ ശാന്തമാക്കുകയും ചെയ്തു. എന്നാൽ പ്രകടനം കഴിഞ്ഞ് തിരികെ ബി.ജെ.പി പ്രവർത്തകർ പോവുകയും സി.പി.എം പ്രവർത്തകരും പിരിഞ്ഞു പോവുകയായിരുന്നു.എന്നാൽ ഈ പിരിഞ്ഞു പോയ 2 ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ മാരകമായി മർദ്ദിക്കുകയായിരുന്നു. ഇവരെ അഞ്ചൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രകടനത്തിനിടെ പരിക്കേറ്റ സുധീഷ് എന്ന ബി.ജെ.പി പ്രവർത്തകൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. അക്രമവുമായി ബന്ധപെട്ടു 3 ബി.ജെ.പി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.